കാക്കനാട്: മരട് സര്‍വിസ് സഹകരണ ബാങ്കില്‍ കിടപ്പാടം പണയപ്പെടുത്തി പട്ടിക വിഭാഗക്കാര്‍ക്ക് നല്‍കിയ വായ്പാ തുക ഇരട്ടി പലിശ വാഗ്ദാനം നല്‍കി ബ്ലേഡ് മാഫിയ സംഘം തട്ടിയെടുത്തതായി പരാതി. നഗരസഭ പ്രദേശത്തെ 80ല്‍പരം പട്ടിക വിഭാഗക്കാരാണ് സംസ്ഥാന പട്ടികജാതി- വര്‍ഗ കമീഷന് പരാതി നല്‍കിയത്. രണ്ട് മുതല്‍ അഞ്ച് സെൻറുവരെ കിടപ്പാടമുള്ള സാധാരണക്കാര്‍ക്ക് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് വായ്പ നല്‍കിയ തുക പ്രദേശത്തെ പണമിടപാട് സംഘം ഇരട്ടി പലിശ നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിയെടുക്കുകയായിരുന്നു. അഞ്ച് മുതല്‍ പതിനഞ്ച് ലക്ഷം വരെ വായ്പയെടുത്തവരാണ് കബളിപ്പിക്കപ്പെട്ടവര്‍. പണമിടപാട് സംഘം ആദ്യത്തെ രണ്ട്് മാസം പലിശ നല്‍കുകയും പിന്നീട് പലിശയും മുതലും നല്‍കിയില്ല. മുതലും പലിശയും തിരിച്ചടവ് വൈകിയതോടെ വായ്പയെടുത്ത കുടുംബങ്ങള്‍ ജപ്തി ഭീഷണിയിലാണ്. 2006 മുതല്‍ വായ്പയെടുത്തവരാണ് കബളിപ്പിക്കപ്പെട്ടത്. പട്ടിക വിഭാഗക്കാര്‍ക്ക് ഉദാരമായി വായ്പ അനുവദിച്ച ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരിച്ചടവിനുള്ള സാധ്യതയും പരിശോധിച്ചിരുന്നില്ല. കണ്ണന്‍ എന്ന ശ്യാം കുമാറാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ബാങ്ക് നല്‍കിയ വായ്പത്തുക തട്ടിച്ച പണമിടപാട് സംഘം തുക കൈപ്പറ്റിയതിന് ചെക്ക് ലീഫും മുദ്രപ്പത്രത്തില്‍ എഴുതിയുമാണ് പട്ടിക വിഭാഗക്കാര്‍ക്ക് നല്‍കിയത്. ഇടനിലക്കാരനായ കണ്ണനെതിരെ പൊലീസ് നേരേത്ത കേസെടുത്തിരുന്നുവെങ്കിലും അന്വേഷണം കാര്യക്ഷമമായി പുരോഗമിച്ചില്ല. പട്ടികജാതിക്കാരനെ ഇടനിലക്കാരനാക്കിയാണ് റിയല്‍ എസ്റ്റേറ്റ് ഭൂമാഫിയ സംഘം കോടികള്‍ തട്ടിയെടുത്തതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. രണ്ട് സെൻറ് കിടപ്പാടമുള്ള പട്ടിക ജാതിക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിച്ച ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിെൻറ ഉദാര നടപടിയിലും ദുരൂഹതയുണ്ട്. വന്‍ തുക തിരിച്ചടക്കാനുള്ള സാധ്യത ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് പരിശോധിച്ചില്ല. അപേക്ഷിച്ചവര്‍ക്കെല്ലാം വായ്പ അനുവദിച്ചു. ജാമ്യം നല്‍കിയ വസ്തുവിെൻറ വിപണിമൂല്യവും ബാങ്ക് പരിശോധിക്കാതെയാണ് വായ്പ അനുവദിച്ചതെന്ന് കബളിപ്പിക്കപ്പെട്ടവര്‍ ചേര്‍ന്ന് രൂപവത്കരിച്ച ജപ്തി വിരുദ്ധ സമിതി സെക്രട്ടറി ശരത് പി. രാജ് ഹരജിയില്‍ ആരോപിച്ചു. പണമിടപാട് സംഘം ബാങ്കിനെ സ്വാധീനിച്ച് വായ്പ തുക തരപ്പെടുത്തിയതെന്നാണ് ആരോപണം. വായ്പ തുക കൈപ്പറ്റി ബാങ്കില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ തന്നെ ഇടനിലക്കാര്‍ തട്ടിയെടുത്തു. വസ്തു ജാമ്യത്തില്‍ ബാങ്ക് വായ്പയെടുത്ത് നല്‍കുന്നവര്‍ക്ക് ഇരട്ടിത്തുക വായ്പയിനത്തില്‍ നല്‍കാമെന്നും ഇതില്‍ പകുതി തുക വിനിയോഗിച്ച് ബാങ്കിലെ പലിശയും ലോണും തിരിച്ചടവും നടത്തി മൂന്ന് വര്‍ഷത്തിനകം മുഴുവന്‍ തുകയും തിരിച്ചടച്ച് ബാധ്യത തീര്‍ക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണമിടപാട് സംഘം പാവങ്ങളെ തട്ടിപ്പിനിരയാക്കിയെതന്ന് പറയുന്നു. ബാങ്ക് ഉത്തരവാദിയല്ല കാക്കനാട്: പട്ടിക വിഭാഗക്കാര്‍ക്ക് വായ്പ അനുവദിച്ചത് ഇടനിലക്കാര്‍ തട്ടിയെടുത്തെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് മരട് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് വി.വിജയകുമാര്‍. നൂറ് കണക്കിന് അംഗങ്ങള്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ട്. വായ്പ തുക ബ്ലേഡ് മാഫിയ സംഘം തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ ബാങ്ക് ഉത്തരവാദിയല്ല. വായ്പ തുക തിരിച്ചടക്കാന്‍ വീഴ്ച വരുത്തിയതിന് ബാങ്കില്‍നിന്ന് നിയമ പ്രകാരം നോട്ടീസ് ലഭിച്ചവരാണ് പട്ടിക ജാതി കമീഷനെ സമീപിച്ചത്. ഒരാളുടെ പരാതി മാത്രമാണ് കമീഷെൻറ മുന്നിലെത്തിയിട്ടുള്ളത്. കമീഷൻ നോട്ടീസ് പ്രകാരം ബാങ്ക് സെക്രട്ടറി ഹാജരായി വിശദീകരണം നല്‍കിയിട്ടുണ്ട്. വായ്പ തുക തിരിച്ചടക്കാതിരിക്കാനാണ് ഇത്തരം വ്യാജ പരാതികള്‍ നല്‍കുന്നത്. വായ്പതുക ബ്ലേഡ് സംഘം തട്ടിയെടുത്തെന്ന പരാതി സിറ്റി പൊലീസ് കമീഷണര്‍ അന്വേഷിച്ചിരുന്നു. പരാതി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തള്ളിക്കളഞ്ഞെന്നും പ്രസിഡൻറ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.