'ശിഖ' ഒാടിനിർത്തി; ജീവകാരുണ്യത്തി​െൻറ പുത്തൻ പാഠവുമായി

പള്ളുരുത്തി: 15 വർഷം നഗരവീഥികളിലൂടെ നടത്തിയ ഒാട്ടത്തി​െൻറ അവസാന ദിനത്തിൽ ജീവകാരുണ്യത്തി​െൻറ പുത്തൻ പാഠം പകർന്ന് 'ശിഖ' ബസ്. രക്താർബുദം ബാധിച്ച 13 കാരൻ വിഷ്ണുവിന് ചികിത്സ സഹായം നൽകുന്നതിനായാണ് അവസാന ദിവസം 'ശിഖ' ഒാടിയത്. സ്റ്റേജ് ഗാരേജ് ബസുകൾ 15 വർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ സർവിസ് അവസാനിപ്പിക്കണമെന്ന ചട്ടം നിലനിൽക്കുന്നതിനാൽ നിരത്തുവിടേണ്ടത് ശനിയാഴ്ചയായിരുന്നു. കുമ്പളങ്ങി, എറണാകുളം, മട്ടാഞ്ചേരി റൂട്ടിൽ സർവിസ് നടത്തുകയാണ് ശിഖ. യാത്രക്കാരിൽനിന്നും ടിക്കറ്റ് കീറി പണം വാങ്ങുന്നതിന് പകരം ബക്കറ്റിൽ ശേഖരിച്ചു . ശ്രീകരം പകൽ വീട് ചെയർമാൻ ആർ. പ്രകാശാണ് കാരുണ്യ യാത്ര ഉദ്ഘാടനം ചെയ്തത്. നാട്ടിലെ പ്രമുഖർ യാത്രയിൽ പങ്കാളിയായി. നഗരസഭാംഗം ശ്യാമള.എസ്.പ്രഭു, മുൻ മേയർ കെ.ജെ. സോഹൻ, വത്സല ഗിരീഷ്, എഴുത്തുകാരൻ എം.വി.ബെന്നി എന്നിവരും ശിഖയുടെ അവസാന ഓട്ടത്തിൽ യാത്രക്കാരായി. കുമ്പളങ്ങി പഞ്ചായത്തിലെത്തിയ വാഹനത്തിന് പഞ്ചായത്ത് പ്രസിഡൻറ് മാർട്ടിൻ ആൻറണിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വാഹനം യാത്രയാക്കിയത്. ശ്രീകരം പകൽ വീട്ടിൽ നടക്കുന്ന ചടങ്ങിൽ വിഷ്ണുവി​െൻറ കുടുംബത്തിന് സഹായധനം കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.