മരട്: നിർമാണത്തിനിടെ മെട്രോ െറയിലിെൻറ കമ്പിക്കെട്ട് റോഡരികിലേക്ക് ചരിഞ്ഞു. വൈറ്റില ജങ്ഷന് സമീപം ഫാഷൻ മാർബിൾ ഷോറൂമിന് മുന്നിൽ ശനിയാഴ്ച ഉച്ചക്കുശേഷമാണ് സംഭവം. മെട്രോ െറയിലിെൻറ തൂണിന് റോഡിെൻറ േബസ്മെൻറ് വരെ കോൺക്രീറ്റ് ചെയ്തതിനുശേഷം ആറ് മീറ്റർ കമ്പി കെട്ടി കോൺക്രീറ്റ് ചെയ്ത് നിർത്തിയിട്ടുണ്ട്. തുടർന്ന് വീണ്ടും മുകളിേലക്ക് കമ്പി കെട്ടിയശേഷം തൊഴിലാളികൾ ഇറങ്ങുന്നതിനിടെ കമ്പി കെട്ടോടെ റോഡിെൻറ തെക്ക് ഭാഗത്തേക്ക് ചരിയുകയായിരുന്നു. വിവരമറിഞ്ഞ് മരട് െപാലീസും മെേട്രാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വൈകീട്ട് അേഞ്ചാടെ ക്രെയിൻ എത്തിച്ച് ചരിഞ്ഞ തൂണ് നേരെയാക്കാൻ ശ്രമമാരംഭിച്ചു. ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തൂണ് നേരെയാക്കാൻ കഴിഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് വൈറ്റില വെൽകെയർ ആശുപത്രിക്ക് മുന്നിൽ മെേട്രാ നിർമാണത്തിന് സ്ഥാപിച്ച ഷീറ്റ് രണ്ട് ബൈക്ക് യാത്രികരുടെ ദേഹത്ത് വീണ് പരിക്കേറ്റിരുന്നു. വൈപ്പിൻ സ്വദേശികളായ ഇവരെ കമ്പനിക്കാരെത്തി വെൽകെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. മൂന്നുമാസം മുമ്പ് ചമ്പക്കരയിൽ തൂണിന് വൃത്താകൃതിയിൽ കെട്ടിനിർത്തിയിരുന്ന കമ്പി കെട്ടോടുകൂടി വീണ സംഭവവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.