കേരളത്തോടുള്ള കേന്ദ്ര വിവേചനം അവസാനിപ്പിക്കണം- പൂന്തുറ സിറാജ്

കൊച്ചി: കേരളത്തോടുള്ള കേന്ദ്ര സർക്കാറി​െൻറ വിവേചനവും ചിറ്റമ്മ നയവും അവസാനിപ്പിക്കണമെന്ന് പി.ഡി.പി ഉപാധ്യക്ഷൻ പൂന്തുറ സിറാജ് ആവശ്യപ്പെട്ടു. കഞ്ചിക്കോട് കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടപ്പെടുത്തുന്നതും റേഷൻ വിഹിതം വെട്ടിക്കുറച്ചതും സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കൊട്ടാരക്കരയിൽ കാലിക്കച്ചവടക്കാരെ ആക്രമിച്ച സംഭവത്തിൽ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥ​െൻറ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ട് വരണം. തണ്ണീർതട നിയമ ഭേദഗതി സർക്കാർ പുനഃപരിശോധിക്കണം. കലൂർ ഇൻസാഫ് ഭവനിൽ ചേർന്ന പി.ഡി.പി കേന്ദ്രകമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിസാർ മേത്തർ,മുഹമ്മദ് റജീബ്,ടി.എ. മുജീബ്റഹ്മാൻ,യൂസഫ് പാന്ത്ര,മൈലക്കാട് ഷാ,വി.എം. അലിയാർ,സെക്രട്ടറിമാരായ നൗഷാദ് തിക്കോടി,വേലായുധൻ വെന്നിയൂർ,മൊയ്തീൻ ചെേമ്പാത്തറ എന്നിവർ സംസാരിച്ചു. കാമ്പസ് ഫ്രണ്ട് കലക്ടറേറ്റ് മാർച്ച് നടത്തി കൊച്ചി: കാമ്പസ് ഫ്രണ്ട് ജില്ല കമ്മിറ്റി കലക്ടർ മുമ്പാകെ നൽകിയ വിദ്യാർഥി അവകാശ രേഖ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് മാർച്ച് നടത്തി. കഴിഞ്ഞ 27നാണ് കെ.എസ്.ആർ.ടി.സിയിൽ കൺസെഷൻ നടപ്പാക്കുന്നതുൾപ്പെടെ 32ഒാളം ആവശ്യങ്ങളുമായി വിദ്യാർഥി അവകാശ രേഖ സമർപ്പിച്ചത്. മാർച്ചി​െൻറ സമാപനം കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.പി. അജ്മൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ആരിഫ് ബിൻ സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഫാത്തിമ അഫ്രിൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.