പഴങ്ങനാട് രണ്ട് കടകളിൽ മോഷണം

കിഴക്കമ്പലം: പഴങ്ങനാട് കപ്പേളപ്പടിയിലെ രണ്ട് കടകളിൽ മോഷണം. ഒ.പി സ്റ്റോഴ്സ് എന്ന പലചരക്ക് കടയിലും അതിനോട് ചേർന്ന് പ്രവർത്തിക്കുന്ന പഴങ്ങനാടൻ ഏജൻസീസ് എന്ന സ്റ്റേഷനറി കടയിലുമാണ് മോഷണം നടന്നത്. കടയുടെ ഷട്ടറി​െൻറ താഴ് കുത്തിപ്പൊളിച്ച് അകത്തുകയറിയാണ് മോഷണം. രണ്ട് കടയിലും സൂക്ഷിച്ച 1500 രൂപയുടെ ചില്ലറ പൈസകൾ മോഷ്ടാക്കൾ കവർന്നു. കൂടാതെ, കടയിലെ ജ്യൂസ്, കോള, പഴം എന്നിവ മോഷ്ടാക്കൾ കഴിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 6.30ഓടെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം പുറത്തറിയുന്നത്. തടിയിട്ടപറമ്പ് െപാലീസിൽ പരാതി നൽകി. െപാലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി കിഴക്കമ്പലം കാച്ചപ്പിള്ളി ജ്വല്ലറിയിലും മോഷണശ്രമം നടന്നിരുന്നു. ജ്വല്ലറിയുടെ പിറകുവശത്തെ ഭിത്തി കുത്തിത്തുറക്കാനാണ് ശ്രമം നടന്നത്. 25 ഇനം പദ്ധതികൾക്ക് തുടക്കം പള്ളിക്കര: ലയൺസ് ക്ലബി​െൻറ നേതൃത്വത്തിൽ 2018-19 വർഷത്തെ സേവന പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യൻ നിർവഹിച്ചു. 25 സേവന പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പി.വി. ജേക്കബ്, ബേബി വർഗീസ്, വേണു സി. മേനോൻ, എൽദോ പി. പോൾ, അനീഷ് ജോൺ, വർഗീസ് ജേക്കബ്, സണ്ണി പോൾ, കെ.കെ. ഏലിയാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജോർജ് വി. പോൾ (പ്രസി.) സാബു പീറ്റർ (സെക്ര.), പി.വി. ഏലിയാസ് (ട്രഷ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.