വായനക്കൂട്ടം പരിപാടി

എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വായനപക്ഷാചരണത്തോടനുബന്ധിച്ച് നാടാകെ പഴങ്ങനാട് റെസിഡൻറ്‌സ് അസോസിയേഷനുമായി സഹകരിച്ചു ഞെമ്മാടിഞ്ഞാലിൽ സംഘടിപ്പിച്ചു. പ്രസിഡൻറ് അബ്‌ദുൾ സമദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വൈ ജയിംസ് സ്വാഗതം പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവ വിജയി അഖിന നിബു ഉദ്ഘാടനം ചെയ്തു. അരുണിമ രാജേഷ്, നന്ദന സന്തോഷ് ലക്ഷ്യ, സജി രമേഷ്, കീർത്തനം സന്തോഷ്, സ്വേതാ മഹേഷ്, ശ്രീലത ഷാബു, അഭിനവ പി.എം., അംബിക രവി, അഭിനവ് മനോജ്, മാളവിക പ്രശാന്ത്, അൽഫിയാ റഹിം, മഹേഷ് മാളിയേക്കപ്പടി, മാളവിക പ്രശാന്ത്, ശ്രീരഞ്ജിനി രഞ്ജിത്ത് എന്നിവർ വായനക്കൂട്ടത്തിൽ പങ്കെടുത്തു. ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ അപർണ ചെല്ലപ്പന് പുസ്തകം നൽകി അനുമോദിച്ചു. വായനശാല സെക്രട്ടറി കെ.എം. മഹേഷ്, പ്രസിഡൻറ് ജേക്കബ് സി. മാത്യു, താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, സജി പോൾ, വിൽ‌സൺ വർഗീസ്, ടി.സി. ശിവശങ്കർ, എം.എം. ജോൺസൺ എന്നിവർ സംസാരിച്ചു. ബിന്ദു രമേഷ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.