ആലുവ: പൊലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾ യാത്രക്കാർക്ക് ദുരിതമാകുന്നു. പ്രശ്നത്തിന് പൊലീസ് അധികൃതർ പരിഹാരം കാണാതായതോടെ വിഷയം മനുഷ്യാവകാശ കമീഷൻ പരിഗണനക്കെടുത്തു. നിരവധി വാഹനങ്ങളാണ് ആലുവ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷന് മുന്നിലെ റോഡിൽ തുരുമ്പെടുത്ത് നശിക്കുന്നത്. ആലുവ--പെരുമ്പാവൂർ ൈപ്രവറ്റ് റോഡിെൻറ അരികിലാണ് വാഹനങ്ങൾ ഇട്ടിരിക്കുന്നത്. മണൽകടത്തുമായി ബന്ധപ്പെട്ട വാഹനങ്ങളാണ് കൂടുതൽ. ഇതിന് പുറമെ സ്പിരിറ്റ് കടത്ത്, വാഹനാപകടങ്ങൾ തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങളുമുണ്ട്. ആദ്യം പൊലീസ് സ്റ്റേഷൻ വളപ്പിലാണ് വാഹനങ്ങൾ സൂക്ഷിച്ചിരുന്നത്. ഏതാനും വർഷങ്ങൾക്കുമുമ്പ് സ്റ്റേഷൻ അങ്കണം വൃത്തിയാക്കിയപ്പോൾ ഇവയെല്ലാം മുൻവശത്തെ റോഡിലേക്കും സ്റ്റേഷനോട് ചേർന്ന മറ്റ് സർക്കാർ ഓഫിസുകളുടെ പറമ്പുകളിലേക്കും മാറ്റി. പിന്നീട് പിടികൂടിയ വാഹനങ്ങളും ഇത്തരത്തിലാണ് സൂക്ഷിക്കുന്നത്. സമീപത്തെ ട്രാഫിക് പൊലീസ് സ്‌റ്റേഷൻ പരിസരത്തും ഇത്തരം വാഹനങ്ങൾ ഉണ്ട്. വർഷങ്ങളായി മഴയും വെയിലുംകൊണ്ട് കിടക്കുന്ന വാഹനങ്ങൾ നശിച്ച അവസ്ഥയിലാണ്. മണലുമായി പിടികൂടിയ ലോറികളിൽ പുല്ല് നിറഞ്ഞത് ഇഴജന്തുക്കൾക്ക് ആശ്രയമായിരിക്കുകയാണ്. ഈ റോഡിലൂടെ സ്വകാര്യ ബസുകളും ടിപ്പർ ലോറികളുമുൾപ്പെടെ വാഹനങ്ങൾ മത്സരിച്ചാണ് ഒാടുന്നത്. വൺവേ സംവിധാനം വന്നതോടെ വാഹനത്തിരക്കും ഏറിയിട്ടുണ്ട്. അതിനാൽ, റോഡരികിലെ തൊണ്ടിവാഹനങ്ങൾ പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നു. ഈ വിഷയം പൊലീസിെൻറ ശ്രദ്ധയിൽപെടുത്തിയിട്ട് നടപടി ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് പൊതുപ്രവർത്തകൻ കീഴ്മാട് സ്വദേശി കൊച്ചിക്കാക്കുടി രഞ്ജിത് കുമാറാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.