വൈദ്യുതി മുടങ്ങും

ആലുവ: ടൗണ്‍ സെക്ഷൻ പരിധിയിലെ കോളനിപ്പടി, കൊട്ടേക്കാട്, ചൂണ്ടി, എട്ടേക്കര്‍, കൈരളി നഗര്‍, കവിത, എസ്.ഒ.എസ്, കൊടികുത്തിമല, നീലാത്തോപ്പ്, സ്‌നേഹാലയം, സിറാജ് നഗര്‍, ഡൈനാമിക്, വെല്‍ട്ടല്‍, അടിവാരം, കോമ്പാറ, തൊരപ്പ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ . ജില്ല ആശുപത്രിയില്‍ ഹൈടെന്‍ഷന്‍ ഇലക്ട്രിക് കണക്ഷന്‍ ആലുവ: ജില്ല ആശുപത്രിയില്‍ ഹൈടെന്‍ഷന്‍ ഇലക്ട്രിക് കണക്ഷന്‍ യാഥാർഥ്യമായി. ഇതോടെ ആശുപത്രിയിലെ വോള്‍ട്ടേജ് ക്ഷാമം ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. വൈദ്യുതി തകരാര്‍മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനായി ഹൈടെന്‍ഷന്‍ ലൈന്‍ വേണമെന്നത് കാലങ്ങളായുള്ള ആവശ്യമായിരുന്നു. ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഓപറേഷന്‍ തിയറ്ററും ലിഫ്റ്റും പ്രവര്‍ത്തിക്കുന്നതിനും വാര്‍ഡുകളിലും മറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും ഹൈടെന്‍ഷന്‍ ലൈന്‍ ആവശ്യമായിരുന്നു. 250 കിലോ വാട്ട് പ്രാപ്തിയുള്ള ട്രാന്‍സ്‌ഫോര്‍മറാണ് ആശുപത്രിക്ക് മാത്രമായി സ്ഥാപിച്ചത്. ജില്ല പഞ്ചായത്താണ് ഇതിനായി ഫണ്ട് അനുവദിച്ചത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്‌ദുൽ മുത്തലിബ് സ്വിച്ച് ഓണ്‍ നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജാന്‍സി ജോര്‍ജ്, ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി എന്നിവര്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ റസല്‍, ബാബുരാജ്, അജിത്ത് കുമാര്‍, ആശുപത്രി മുന്‍ സൂപ്രണ്ട് അനില്‍കുമാര്‍ എന്നിവരുടെ ശ്രമഫലമായാണ് ഹൈടെന്‍ഷന്‍ ലൈന്‍ സ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.