ചെസ് ടൂര്‍ണമെൻറ്

അങ്കമാലി: സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി അങ്കമാലിയില്‍ സംഘടിപ്പിച്ച ചെസ് ടൂര്‍ണമ​െൻറില്‍ പി.വി.ഗിരീഷ് ചാമ്പ്യന്‍പട്ടമായ എ.പി.കുര്യന്‍ മെമ്മോറിയല്‍ ട്രോഫിയും, കാഷ് അവാര്‍ഡും കരസ്ഥമാക്കി. എ.യു.മാര്‍ത്താണ്ഡന്‍ രണ്ടാം സ്ഥാനത്തിനുള്ള കെ.കെ.രാജേഷ്കുമാര്‍ ട്രോഫിയും, കാഷ് അവാര്‍ഡും നേടി. നാല് തവണ സംസ്ഥാന സീനിയര്‍ ചെസ് ചാമ്പ്യനായ യു.സി.മോഹനനാണ് മൂന്നാം സ്ഥാനം. മുന്‍ മന്ത്രി അഡ്വ.ജോസ് തെറ്റയില്‍ ട്രോഫിയും, സമ്മാന വിതരണവും നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്ൻ എം.എ.ഗ്രേസി അധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ. ഷിബു, സച്ചിന്‍ ഐ.കുര്യാക്കോസ്, ടി.പി.ദേവസിക്കുട്ടി, കെ.വൈ.വര്‍ഗീസ്, കെ.എസ്.മൈക്കിള്‍, പി.എസ്.അമീര്‍, അരുണ്‍ ബോസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.