ആലുവ: തിങ്കളാഴ്ച ആലുവ പാലസിൽ നടന്ന മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ 21 പരാതികൾ തീർപ്പാക്കി. 126 പരാതികളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെ 30 പരാതികൾ പുതിയതായി എത്തി. ചില പരാതികൾക്ക് ബന്ധപ്പെട്ടവരിൽനിന്ന് വിശദീകരണം തേടാൻ തീരുമാനിച്ചു. പൊതു കാനക്ക് മുകളിൽ സ്ലാബില്ലാത്തത് അപകട ഭീഷണിയാകുന്നതായി ആരോപിച്ച് വീട്ടമ്മ പരാതി നൽകി. പള്ളത്തുപാറയിൽ സുബൈദയാണ് പരാതിക്കാരി. പെരുമ്പാവൂർ -പുത്തൻകുരിശ് റോഡിൽ ഓണംകുളം ഭാഗത്ത് പുതിയതായി നിർമിച്ച കാനക്ക് മുകളിലാണ് സ്ലാബിടാത്തത്. ഈ ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് സുബൈദ നൽകിയ പരാതികളെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് കാന നിർമിച്ചത്. എന്നാൽ, സമീപത്തെ പ്ലൈവുഡ് കമ്പനിക്ക് മുന്നിൽ സ്ലാബുകൾ സ്ഥാപിച്ച അധികൃതർ മറ്റ് സ്ഥലങ്ങളിൽ സ്ലാബിട്ടില്ലേത്ര. കുട്ടികളടക്കമുള്ളവർ ഇതുമൂലം ഭീതിയിലാണെന്നും പരാതിയിൽ പറയുന്നു. നഗരസഭ പതിനാറാം വാർഡിൽ തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും റോഡരികിലെ കാടുകൾ വെട്ടി ശുചിയാക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിയിൽനിന്ന് വിശദീകരണം തേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.