റാഗിങ്; കർശന നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ

ആലുവ: മുട്ടം എസ്.സി.എം.എസ് കോളജില്‍ റാഗിങ്ങിനെ തുടർന്ന് വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. പരിക്കേറ്റ് ആലുവ നജാത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് ഫസലിനെ എം.എല്‍.എ സന്ദര്‍ശിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്‌ലമും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.