പള്ളുരുത്തി: പള്ളുരുത്തി വിവേകാനന്ദ സേവ സമിതിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. നഗരസഭ അംഗം കെ.എച്ച്. പ്രീതി ഉദ്ഘാടനം ചെയ്തു. കൺവീനർ കണ്ണൻ കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. എം.എൽ. രമേഷ്, കെ.പി. സുരേഷ്, ടി.എസ്. തമ്പാൻ, വേണു, കെ.ജി. പിള്ള, എം.ആർ. ദിലീഷ്, എം.എച്ച്. ഹരീഷ് എന്നിവർ സംസാരിച്ചു. പി.പി. മനോജ്, ടി.പി. പദ്മനാഭൻ, പി.വി. ജയകുമാർ, അജയ് നായിക് എന്നിവർ നേതൃത്വം നൽകി. മണ്ഡലം കൺവെൻഷൻ മട്ടാഞ്ചേരി: സി.എം.പി കൊച്ചി നിയോജക മണ്ഡലം കൺവെൻഷൻ ജില്ല സെക്രട്ടറി പി. രാജേഷ് ഉദ്ഘാടനം ചെയ്തു. തോപ്പുംപടി ബീയെം സെൻററിൽ നടന്ന കൺവെൻഷനിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് സി.എം.പിയിൽ ചേർന്നവർക്ക് അംഗത്വം നൽകി. തോമസ് കൊറശ്ശേരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഷാജി കുറുപ്പശ്ശേരി, സൻജീവ് കുമാർ, കെ.എൻ. റിയാസ്, സെലിൻ നീതു, മാത്യു ഡാനിയേൽ, ഉണ്ണി സേവ്യർ, ആൻറണി ജെൻസൺ എന്നിവർ സംസാരിച്ചു. ഒപ്പ് ശേഖരണം മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നല്‍കുന്നതിന് ഒപ്പുശേഖരണം നടത്തി. യൂത്ത് കോണ്‍ഗ്രസ് ഫോര്‍ട്ട്കൊച്ചി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഒപ്പുശേഖരണം കോണ്‍ഗ്രസ് ഫോര്‍ട്ട്കൊച്ചി നോര്‍ത്ത് മണ്ഡലം പ്രസിഡൻറ് സി.ഇ. സിയാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ആൻറണി ആന്‍സില്‍ അധ്യക്ഷത വഹിച്ചു. പി.എം. അസ്ലം, പി.എസ്. ഹംസക്കോയ, ഷമീര്‍ വളവത്ത്, കെ.ബി. സലാം, പി.ഇസഡ്.എ. അസീസ്, സമദ് എന്നിവര്‍ സംസാരിച്ചു. റിയാസ് ഷരീഫ്, സുജിത്ത് മോഹനന്‍, ഇ.എ. ഹാരിസ്, മണ്‍സൂര്‍ അലി, ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.