അന്താരാഷ്​ട്ര കരാട്ടെ ചാമ്പ്യന്‍ഷിപ്​: ഷോറായ് ഷോട്ടോകാന്‍ കരാട്ടെ സ്കൂളിന് വിജയം

തൃപ്പൂണിത്തുറ: പത്തോളം രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ മത്സരിച്ച അന്താരാഷ്ട്ര കരാട്ടെ മത്സരത്തില്‍ തൃപ്പൂണിത്തുറ ഷോറായ് ഷോട്ടോകാന്‍ കരാട്ടെ സ്കൂളിന് മികച്ച വിജയം. സ്കൂളില്‍നിന്നും പങ്കെടുത്ത 25 പേരില്‍ 23 പേരും വിജയികളായി. ഷോറായ് ഷോട്ടോകാന്‍ കരാട്ടെ സ്കൂള്‍ ചീഫ് ഇന്‍സ്ട്രക്റ്റര്‍ ഹാന്‍ഷി കെ.വി. ബാബു, അസി. ഇന്‍സ്ട്രക്റ്റര്‍ റെന്‍ഷി ശരത് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഇവർ മത്സരത്തിൽ പങ്കെടുത്തത്.. തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടെ അസോസിയേഷന്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്‍, യു.എ.ഇ, ശ്രീലങ്ക, ഖത്തര്‍, കുവൈത്ത്, സൗത്ത് ആഫ്രിക്ക, മാലിദ്വീപ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള 1800 ഓളം താരങ്ങളാണ് മത്സരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.