കൊച്ചി: നഗരസഭ കോടികൾ മുടക്കി വാങ്ങിയ വാഹനങ്ങളുടെ തൽസ്ഥിതി കണ്ടെത്താൻ എൽ.ഡി.എഫ് കൗൺസിലർമാർ യാത്ര സംഘടിപ്പിക്കുന്നു. ഒാടാത്ത വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനുള്ള നടപടികൾക്ക് വഴിയൊരുക്കുകയാണ് ലക്ഷ്യം. കൊച്ചി കോർപറേഷെൻറ വാഹനം കണ്ടെത്താനുള്ള യാത്ര എന്ന തുടർച്ചയായ പ്രചാരണം 11ന് രാവിലെ 10.30ന് നഗരസഭ ഓഫിസിനുമുന്നിൽ മുൻ ഡെപ്യൂട്ടി മേയർ സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൽ.ഡി.എഫ് പാർലമെൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ, കൗൺസിലർമാരായ ഡോ. പൂർണിമ നാരായൺ, ജെമിനി, കെ.ജെ. ബേസിൽ, ജയന്തി പ്രേംനാഥ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.