റാഗിങ്​: മാനേജ്‌​െമൻറ്​ ഒത്തുകളി അവസാനിപ്പിക്കണം ^കെ.എസ്.യു

റാഗിങ്: മാനേജ്‌െമൻറ് ഒത്തുകളി അവസാനിപ്പിക്കണം -കെ.എസ്.യു കൊച്ചി : ആലുവ എസ്.സി.എം.എസ് കോളജിലെ ഒന്നാം വർഷ ബി.കോം വിദ്യാർഥി മുഹമ്മദ്‌ ഫസലിനെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്ത സംഭവത്തിൽ മാനേജ്മ​െൻറ് ഒത്തുകളി അവസാനിപ്പിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഫസൽ. കോളജ് അധികാരികൾ ഈ വിഷയം ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിലാണ്. വിഷയത്തി​െൻറ ഗൗരവം കണക്കിലെടുത്ത് കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ അടിയന്തരമായി അന്വേഷണം നടത്തി നടപടി എടുക്കാൻ കോളജ് മാനേജ്‌െമൻറ് തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യറും സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്‌ലമും അറിയിച്ചു. മെട്രോ പൂർണതോതിൽ നടപ്പാക്കണം -കെ.വി. തോമസ് എം.പി കൊച്ചി: കൊച്ചി നഗരത്തിലേക്കും സമീപ നഗരങ്ങളിലേക്കും യാത്ര സുഗമമാക്കുന്നതിന് കൊച്ചി മെേട്രാ മുൻ സർക്കാർ വിഭാവനം ചെയ്ത പൂർണത കൈവരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രഫ. കെ.വി. തോമസ് എം.പി മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ഇക്കാര്യത്തിലെ കാലതാമസം മെേട്രായുടെ നിലനിൽപിനെത്തന്നെ സാരമായി ബാധിക്കുന്ന സാഹചര്യം സംജാതമാക്കും. എത്രയും വേഗം തൃപ്പൂണിത്തുറയിലേക്ക് കൊച്ചി മെേട്രാ നീട്ടിയാൽ മാത്രേമ സ്വാശ്രയ പ്രവർത്തന ലക്ഷ്യം കൈവരിക്കാൻ കഴിയൂ. മെേട്രാ സ്റ്റേഷനുകളും തൂണുകളും പരസ്യം ഉൾപ്പെടെയുള്ള വരുമാന േസ്രാതസ്സായി ഉപയോഗിക്കണം. കാക്കനാട് സിവിൽ സ്റ്റേഷനടുത്തുള്ള 17 ഏക്കർ സ്ഥലം എത്രയും വേഗത്തിൽ കൊച്ചി മെേട്രാക്ക് കൈമാറി അവിടെ മെേട്രാ ടൗൺഷിപ് തുടങ്ങണം. കളമശ്ശേരി വല്ലാർപാടം കണ്ടെയ്നർ റോഡി​െൻറ ഇരുവശത്തുമുള്ള സ്വകാര്യ, സർക്കാർ ഭൂമികൾ പാർപ്പിട വ്യാപാര സമുച്ചയങ്ങൾക്കായി വിനിയോഗിക്കണമെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.