കളമശ്ശേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാർ ചൊവ്വാഴ്ച നടത്താനിരുന്ന സൂചന പണിമുടക്ക് മാറ്റിവെച്ചു. ഡോക്ടർമാരുടെ സംഘടനയുമായി ആേരാഗ്യ വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ ചർച്ചയെത്തുടർന്നാണ് പണിമുടക്ക് മാറ്റിവെച്ചത്. സർക്കാർ ഏെറ്റടുത്ത മെഡിക്കൽ കോളജ് നാലുവർഷം പിന്നിട്ടിട്ടും ലയനപ്രക്രിയ പൂർത്തിയാകാത്തതിലും ശമ്പളപരിഷ്കരണം ഏകീകരിക്കാത്തതിലും സർക്കാർ സർവിസ് ആനുകൂല്യം ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ചാണ് മെഡിക്കൽ കോളജിലെ സി.എം.സി.പി.എ അസോസിയേഷെൻറ നേതൃത്വത്തിൽ പണിമുടക്ക് തീരുമാനിച്ചത്. ഒന്നര മാസത്തിനകം പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് സമരത്തിൽനിന്ന് പിന്മാറിയതെന്ന് അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.