എസ്​.സി.എം.എസിലെ റാഗിങ്: ഒമ്പതുപേരെ സസ്‌പെൻഡ്​ ചെയ്തു

ആലുവ: എസ്.സി.എം.എസ് കോളജില്‍ ജൂനിയർ വിദ്യാർഥിയെ റാഗിങ്ങി‍​െൻറ പേരിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒമ്പതുപേരെ സസ്പെൻഡ് ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ഥി ആലുവ പറവൂര്‍ കവല പുന്നോര്‍കോട് വീട്ടില്‍ മുഹമ്മദ് ഫസലിനെയാണ് ഒരു സംഘം സീനിയർ വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയും മുഖം ക്ലോസറ്റിൽ അമര്‍ത്തി ഫ്ലഷ് അടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തത്. പരാതിയിൽ കോളജ് പ്രിൻസിപ്പലാണ് മൂന്നാം വർഷ ബി.കോം വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. സി.ബാലഗോപാൽ, ആർ.അരവിന്ദ്, വി.എച്ച്. നിസാർ, സഹിൻ ജോയ്, ബി.അനിരുദ്ധ് സിങ്, വിനയ് കൃഷ്ണൻ ആർ. നായർ, അലിൻ ജോർജ് ഐസക്, വിനീഷ് ഗണേഷ്, യാസർ ഹാരിസ് എന്നീ വിദ്യാർഥികളെയാണ് പ്രിൻസിപ്പൽ ഡോ.ജി. ശശികുമാർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയാകുംവരെ ഇവർ കോളജിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. ആലുവ പൊലീസില്‍ കഴിഞ്ഞദിവസം ഫസൽ പരാതി നല്‍കിയിരുന്നു. ഇതി‍​െൻറ അടിസ്‌ഥാനത്തിൽ മർദനവുമായി ബന്ധപ്പെട്ട് സി.ബാലഗോപാൽ, ആർ.അരവിന്ദ്, അലിൻ ജോർജ് ഐസക്, വിനീഷ് ഗണേഷ്, യാസർ ഹാരിസ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടുതൽ പേർക്കെതിരെ കേസെടുത്തേക്കും. തിങ്കളാഴ്ച ആലുവ പൊലീസ് കോളജിെലത്തി അന്വേഷണം നടത്തി. വിഷയത്തില്‍ കോളജിലെ ആൻറി റാഗിങ് കമ്മിറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആലുവ സി.ഐ. വിശാല്‍ ജോണ്‍സണ്‍ പറഞ്ഞു. അതുപ്രകാരമായിരിക്കും റാഗിങ്ങി​െൻറ വകുപ്പുകള്‍കൂടി ചേര്‍ക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.