കളമശ്ശേരി: സ്വകാര്യ ബാങ്കിെൻറ ജപ്തിക്കെതിരെ വീടിന് മുന്നിൽ ചിതയൊരുക്കി സമരം ചെയ്യുന്ന ഷാജിയുടെ ഭാര്യയും മരണംവരെ നിരാഹാരത്തിൽ. ഇടപ്പള്ളി, പത്തടിപ്പാലം മാനാത്തുപാടം ഷാജിയുടെ ഭാര്യ പ്രീതയാണ് ഭർത്താവിന് പിന്തുണയുമായി നിരാഹാര സമരം ആരംഭിച്ചത്.1994ൽ 2ലക്ഷം രൂപ വായ്പയെടുക്കാൻ സുഹൃത്തായ സാജന് ജാമ്യം നിന്നതിെൻറ പേരിലാണ് രണ്ടര ക്കോടിയോളം വിലവരുന്ന കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഷാജിയുടെ കുടുംബത്തിന് വന്നത്. തിരിച്ചടവ് മുടങ്ങിയെന്ന് പറഞ്ഞ് വായ്പ നൽകിയ എച്ച്.ഡി.എഫ്.സിബാങ്ക് 2010 ൽ 2.30 കോടി കുടിശ്ശിക ചൂണ്ടിക്കാട്ടി റവന്യൂ അധികൃതരുമായെത്തി ഷാജിയുടെ വീടും സ്ഥലവും ജപ്തി നടപടിക്ക് ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. ഇതിെൻറ ഭാഗമായി ബാങ്കുകൾക്കുവേണ്ടി കടം പിടിച്ചു കൊടുക്കുന്ന ഡെറ്റ് റിക്കവറി ൈട്രബ്യൂണലിലെ റിക്കവറി ഓഫിസർ മുഖാന്തരം രണ്ടരക്കോടി വിലയുള്ള വസ്തു 38 ലക്ഷം രൂപയ്ക്ക് റിയൽ എസ്റ്റേറ്റ് സംഘത്തിന് ലേലത്തിൽ വിൽക്കുകയായിരുന്നുവെന്ന് ഷാജി പറഞ്ഞു. 18.5 സെൻറ് വസ്തുവാണ് 38 ലക്ഷം രൂപയ്ക്ക് വിറ്റതത്രെ. ഇതോടെ ഡ്രൈവറായ ഷാജി വീടിന് മുന്നിൽ ചിതയൊരുക്കി സമരം ആരംഭിച്ചു. ഇതിനിടെ 2017ൽ ഷാജിയുടെ മാതാവ് ഹൃദയാഘാതം വന്ന് മരിച്ചു. ജപ്തി നടപടികളിൽ മനംനൊന്താണ് അമ്മ മരിച്ചതെന്നാണ് ഷാജി ആരോപിക്കുന്നത്. വായ്പ കുടിശ്ശിക വന്നുവെന്ന് അറിഞ്ഞഘട്ടത്തിൽ 1997ൽ ഒരു ലക്ഷം രൂപ ബാങ്കിലടച്ചതായും ഷാജി പറയുന്നു. തിരിച്ചടക്കാനുള്ള തുകയ്ക്കായി വില്ലേജ് അധികൃതർ ഷാജിയുടെ വസ്തുവിൽനിന്ന് ഏഴ്സെൻറ് അളന്ന് തിരിച്ചിട്ടു. എന്നാൽ, അത് അവഗണിച്ച് മൂന്ന് സെൻറ് സ്ഥലത്തിെൻറ വിലയ്ക്ക് മൊത്തം വസ്തുലേലം ചെയ്യുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ബാങ്ക് അധികൃതർ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ വന്നതോടെയാണ് 223 ദിവസമായി വീടിനു മുന്നിൽ പന്തൽ കെട്ടി ചിതയൊരുക്കി ഷാജി സമരം ചെയ്ത് വരുന്നത്. വായ്പയെടുത്ത സുഹൃത്ത് 38 ലക്ഷം രൂപയും അതിെൻറ ലളിതമായ പലിശയും ചേർത്ത് നൽകാമെന്നുപറഞ്ഞ് ബാങ്കിനെ സമീപിച്ചെങ്കിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകുന്നില്ലയെന്ന് കുടുംബത്തിന് പിന്തുണയുമായുള്ള മാനാത്തുപാടം പാർപ്പിട സംരക്ഷണസമിതി പ്രവർത്തകർ പറഞ്ഞു. പ്രശ്നത്തിൽ ജില്ല കലക്ടർ മുൻകൈ എടുത്ത് സമരസമിതി പ്രവർത്തകരെയും ബാങ്കിനെയും ഉൾപ്പെടുത്തി ചർച്ച നടത്തി. ബാങ്ക് നിലപാടിൽ ഉറച്ചുനിന്നു. ഏഴ് ദിവസം പിന്നിട്ട പ്രീതയുടെ നിരാഹാരം അറിഞ്ഞ് രാഷ്ട്രീയ നേതാക്കളും വീടിനു മുന്നിലെ സമരപ്പന്തലിൽ പിന്തുണയുമായെത്തി. കാപ്ഷൻ ekg2 Bank സ്വകാര്യ ബാങ്കിെൻറ ജപ്തിക്കെതിരെ സമരം െചയ്യുന്ന മാനാത്തുപാടം ഷാജിക്ക് പിന്തുണയുമായി ഭാര്യ പ്രീത നിരാഹാരം കിടക്കുന്നു. ഒപ്പം പാർപ്പിട സംരക്ഷണ സമിതി പ്രവർത്തകരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.