കൊച്ചി: കാത്തലിക് സിറിയൻ ബാങ്കിലെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ ജീവനക്കാർ തിങ്കളാഴ്ച അഖിലേന്ത്യ പണിമുടക്ക് നടത്തുന്നു. ബാങ്കിങ് രംഗത്തെ പലനിയമങ്ങളും കാറ്റിൽപറത്തി വിരമിക്കുന്ന ദിവസംപോലും പലരെയും പുറത്താക്കി. പത്രപരസ്യം കണ്ട് ജോലിക്ക് കയറിയ 82 യുവതീയുവാക്കളെ സ്ഥിരമാക്കാതെ അന്യായമായി പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുകയാണെന്ന് ട്രേഡ് യൂനിയൻ ഫോറം ഓഫ് കാത്തലിക് സിറിയൻ ബാങ്ക് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പിരിച്ചുവിടാനുള്ള നടപടി റദ്ദാക്കുക, പുറംകരാർ നിയമനങ്ങൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും മാനേജ്മെൻറ് അനുകൂല തീരുമാനമെടുത്തില്ല. സമരത്തിൽ പങ്കെടുത്ത യൂനിയൻ നേതാക്കളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയതായും നേതാക്കൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ടി.എൻ. രാമസുബ്രഹ്മണ്യം, എസ്.എസ്. സുനിൽ, ജെറിൻ കെ. ജോൺ, എം. രഘുനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.