കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ കൗണ്‍സില്‍

കൊച്ചി-: കേരള ലാറ്റിന്‍ കത്തോലിക്ക അസോസിയേഷ​െൻറ 45ാമത് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ കൊല്ലം തങ്കശ്ശേരി ഇന്‍ഫൻറ് ജീസസ് സ്കൂള്‍, ജോര്‍ജ് തെക്കയം നഗറില്‍ 25ന് രാവിലെ 10ന് കൊല്ലം രൂപത ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജോസഫ് പെരേര വാര്‍ഷിക വരവു-ചെലവ് കണക്കുകളും അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.ഡി ഫ്രാന്‍സിസ് പതാക ഉയര്‍ത്തും. കെ.ആ ര്‍.എല്‍.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോർജ്, എം.കെ. പ്രേമചന്ദ്രന്‍ എം.പി, അനില്‍ ജോ ണ്‍, എബി കുന്നേപ്പറമ്പില്‍ എന്നിവര്‍ സംസാരിക്കും. ലത്തീന്‍ സമുദായത്തിന് നിയമസഭയിലും ഉദ്യോഗത്തിലും ആനുപാതിക പങ്കാളിത്തം ഉറപ്പാക്കുക, തീരമേഖലക്കായി വകയിരുത്തിയിരിക്കുന്ന തുക ഫലപ്രദമായി ചെലവഴിക്കുക, തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച് ഭവനനിർമാണത്തിന് അനുമതി നല്‍കാന്‍ അന്തിമതീരുമാനം ഉടന്‍ കൈക്കൊള്ളുക, ജസ്റ്റിസ് നരേന്ദ്രന്‍ റിപ്പോര്‍ട്ടിന് ശേഷമുള്ള ഒഴിവുകള്‍ കണ്ടെത്തുന്നതിന് പുതിയ കമീഷനെ നിയമിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.