200 കോടിയുടെ ഫിനോമിനൽ തട്ടിപ്പുകേസ്; രണ്ട്​ പ്രതികൾ കൂടി അറസ്​റ്റിൽ

കൊച്ചി: 200 കോടിയുടെ ഫിനോമിനൽ തട്ടിപ്പുകേസിൽ രണ്ട് പ്രതികളെ ക്രൈം ബ്രാഞ്ച് മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തു. മുംബൈ അന്ധേരി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫിനോമിനൽ കമ്പനിയുടെ ഡയറക്ടർമാരായ മലയാളി ജോസഫ് റാഫേൽ മാളിയേക്കൽ (51), മുംബൈ സഞ്ജയ് ബിൽഡിങിൽ വിലാസ് സർക്കാർ (42) എന്നിവരെയാണ് മുംബൈ ഗോരായിൽ നിന്ന് എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി പി.എൻ. ഉണ്ണിരാജ​െൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നാലു മാസം മുമ്പ് കേസിൽ മലയാളികളായ രണ്ടു പ്രതികൾ പിടിയിലായിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്. ഇനി അഞ്ചു പേരെ കൂടി പിടികൂടാനുണ്ട്. ഒമ്പതു വർഷം കഴിഞ്ഞാൽ നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ തട്ടിപ്പ്. മെഡിക്ലെയിം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കമ്പനിക്ക് പ്രവർത്തനമുണ്ടായിരുന്നു. കേരളത്തിലെ ഒമ്പതു ജില്ലകളിലാണ് ശാഖകൾ പ്രവർത്തിച്ചിരുന്നത്. തൃശൂർ ചാലക്കുടിയിലായിരുന്നു സംസ്ഥാനെത്ത മുഖ്യ ഒാഫിസ്. റിസർവ് ബാങ്കി​െൻറ അംഗീകാരം ഇല്ലാതെയാണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്. 2014-17 കാലയളവിൽ കമ്പനിയിൽ പ്രതിസന്ധി രൂപപ്പെട്ടതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി പ്രതികൾ ഒളിവിൽപോകുകയായിരുന്നു. പ്രതികളുടെ പേരിൽ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 50ഒാളം കേസുകൾ നിലവിലുണ്ട്. ചാലക്കുടിയിൽ മാത്രം 20,000ത്തോളം പേർക്കാണ് പണം നഷ്ടപ്പെട്ടത്. 20,000 മുതൽ 4 ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. പ്രതികൾ മുംബൈയിൽ പലസ്ഥലങ്ങളിലായി മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. ഡിറ്റക്ടിവ് ഇൻസ്പെക്ടർമാരായ മണികണ്ഠൻ. എം.വി, സജീവ് ചെറിയാൻ, സബ് ഇൻസ്പെക്ടർമാരായ രതീഷ് കെ.ആർ, സി.കെ. രാജു, എ.എസ്.െഎ. ഷാജു എന്നിവർ ഒരാഴ്ചയിലേെറ മുംബൈയിൽ തങ്ങിയാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതികളുടെ പേരുകളിലുള്ള വസ്തുവകകൾ കണ്ടുകെട്ടാൻ നടപടി സ്വീകരിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.