കൊച്ചി: ജബ്ബാർ പേട്ടൽ സംവിധാനം ചെയ്ത 'അംബേദ്കർ' സിനിമ കേരളത്തിൽ പ്രദർശിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. 1999ൽ ദേശീയ ചലച്ചിത്ര വികസന കോർപറേഷെൻറ (എൻ.എഫ്.ഡി.സി) മുതൽ മുടക്കിൽ ചിത്രീകരിച്ച സിനിമ മലയാളത്തിൽ മൊഴിമാറ്റി പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ദലിത് പാന്തേഴ്സ് സംഘടന സ്ഥാപക കൺവീനർ പന്തളം സ്വദേശി കെ. അംബുജാക്ഷനാണ് ഹരജി നൽകിയത്. മമ്മൂട്ടി അഭിനയിച്ച സിനിമക്ക് കേന്ദ്രസർക്കാർ ഒമ്പത് കോടിയോളം രൂപയാണ് മുടക്കിയത്. ചിത്രീകരണം പൂർത്തിയായെങ്കിലും ഒരിക്കൽേപാലും ഏതെങ്കിലും ദേശീയ ടി.വി ശൃംഖല മുേഖന ചിത്രം പ്രദർശിപ്പിച്ചിട്ടില്ല. ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും സാംസ്കാരിക സെക്രട്ടറിക്കും കേന്ദ്ര സാംസ്കാരിക സെക്രട്ടറിക്കും അടക്കം നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇൗ സാഹചര്യത്തിൽ കോടതി ഇടപെട്ട് 'അംബേദ്കർ' സിനിമ പ്രദർശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.