സംസ്ഥാന സർക്കാറിെൻറ അവയവദാന പദ്ധതിയിൽപെടുത്തിയെങ്കിലും ഹൃദയം ലഭിക്കാത്തതിനെ തുടർന്നാണ് ചെന്നൈ ആശുപത്രിയിലേക്ക് മാറ്റുന്നത് കൊച്ചി: പകരം ഹൃദയംതേടി ലക്ഷ്മി ചെന്നൈയിലേക്ക് പറന്നു. കൊച്ചി തിരുവാങ്കുളം ലക്ഷ്മിനിവാസിൽ വെങ്കട്ടരാമെൻെറെഭാര്യ ലക്ഷ്മി (46) യെയാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് എയർ ആംബുലൻസിൽ ചെന്നൈയിലേക്കു കൊണ്ടുപോയത്. കേരളത്തിൽ ഹൃദയദാതാവിനെ ലഭിക്കാതിരുന്നതിനെത്തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലക്ഷ്മിയെ ചെന്നൈയിലേക്കു കൊണ്ടുപോയത്. ചൊവ്വാഴ്ച രാവിലെ പത്തോടുകൂടി സ്വകാര്യ ആശുപത്രിയുടെ അത്യാധുനിക ആംബുലൻസിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലക്ഷ്മിയെ എത്തിച്ചു. ഇവിടെ സജ്ജമായിനിന്ന എയർ ആംബുലൻസ് 11.45നു പുറപ്പെട്ടു. ഉച്ചയ്ക്ക് ഒന്നിനു ചെെന്നെ വിമാനത്താവളത്തിലും അവിടന്ന് റോഡ് മാർഗം രണ്ടോടെ ചെന്നൈ ഫോർട്ടീസ് മലർ ആശുപത്രിയിലും എത്തിച്ചു. ഹൃദയത്തെ ഗുരുതരമായി ബാധിക്കുന്ന റസ്ട്രിക്റ്റഡ് കാർഡിയോ മയോപ്പതി എന്ന രോഗമാണ് ലക്ഷ്മിയുടെ ഹൃദയത്തെ ബാധിച്ചത്. ഹൃദയത്തിെൻറ വലതു അറയ്ക്കും തകരാറുണ്ട്. ഒരു വർഷം മുമ്പു തകരാർ കണ്ടെത്തി ചികിത്സ ആരംഭിച്ചു. ആരോഗ്യാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് ഹൃദയം മാറ്റിവെക്കേണ്ട സ്ഥിതിയിലെത്തി. കഴിഞ്ഞ രണ്ടിന് ലിസി ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് സംസ്ഥാന സർക്കാറിെൻറ അവയവദാന പദ്ധതിയിൽ സൂപ്പർ അർജൻറ് പട്ടികയിൽ പെടുത്തിയെങ്കിലും ഹൃദയം ലഭിച്ചില്ല. തുടർന്നാണ് ചെന്നൈ ഫോർട്ടീസ് മലർ ആശുപത്രിയിലേക്ക് മാറ്റുന്നത്. കേരളത്തിലേക്കാളധികം അവയവദാനം നടക്കുന്നുവെന്നതാണു ചെന്നൈയിലേക്കു മാറ്റാൻ േപ്രരിപ്പിച്ചതെന്നു ലക്ഷ്മിയുടെ ഭർത്താവ് വെങ്കട്ടരാമൻ പറഞ്ഞു. എയർ ആംബുലൻസിൽ രോഗിയെ കൊച്ചിയിൽനിന്നു ചെന്നൈയിലെത്തിച്ചതിന് അഞ്ചര ലക്ഷത്തോളമാണ് ചെലവ്. വിദഗ്ധ ഡോക്ടർമാരായ ഡോ. അരുൺ, ഡോ. മനോഹർ എന്നിവരും രോഗിയെ അനുഗമിച്ചു. ബംഗളൂരു ആസ്ഥാനമായ ഐകാറ്റ് ആംബുലൻസ് സർവിസിേൻറതാണ് എയർ ആംബുലൻസ്. ലക്ഷ്മി ഇപ്പോൾ ഫോർട്ടീസ് ആശുപത്രി തീവ്രപരിചരണത്തിലാണ്. എത്രയുംവേഗം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ലക്ഷ്മിയുടെ ബന്ധുക്കളും ഡോക്ടർമാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.