കൊച്ചി: ഭക്ഷ്യസുരക്ഷ പരിപാലനത്തിന് മിൽമ എറണാകുളം മേഖല യൂനിയന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പ്രകാശനം 23ന് നടക്കും. യൂനിയൻ ഇടപ്പള്ളി മേഖല ഓഫിസ് അങ്കണത്തിൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. യൂനിറ്റ് അംഗങ്ങളായ ക്ഷീരസംഘങ്ങൾക്ക് ഓഹരിക്കനുസരിച്ച് ഡിവിഡൻറും പാൽ അളവ് അനുസരിച്ച് ബോണസും വിതരണം ചെയ്യും. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഇന്ത്യൻ െഡയറി അസോസിയേഷെൻറ ഡോ. വി. കുര്യൻ അവാർഡ് ലഭിച്ച മിൽമ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പിെന വി.ഡി. സതീശൻ എം.എൽ.എ ആദരിക്കും. പാലിെൻറ ഗുണപരിശോധന തത്സമയം നടത്തി വില അപ്പപ്പോൾ പ്രിൻറ് ചെയ്ത് കൊടുക്കുന്ന സ്മാർട്ട് മിൽക്ക് കലക്ഷൻ യൂനിറ്റിെൻറ വിതരണം കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൻ ജെസി പീറ്റർ നിർവഹിക്കും. ഇടുക്കി മച്ചിപ്ലാവ് ക്ഷീരസംഘത്തിെൻറ പരിധിയിലെ 50 പട്ടികവർഗ കുടുംബങ്ങൾക്ക് രണ്ട് കറവപ്പശുക്കളെ വീതം സൗജന്യമായി നൽകുമെന്ന് എറണാകുളം റീജിനൽ കോഓപറേറ്റിവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂനിയൻ ചെയർപേഴ്സൻ പി.എ. ബാലൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 3000 ലിറ്റർ ശേഷിയുള്ള ബൾക്ക് മിൽക്ക് കൂളറും സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡോ. മുരളീധരദാസ്, കെ.കെ. ജേക്കബ്, ജോൺ തെരുവത്ത്, മേരി ലോനപ്പൻ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.