കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ ദ്വിദിന ശാസ്ത്രയാൻ പരിപാടി സംഘടിപ്പിക്കും. വ്യാഴാഴ്ച രാവിലെ 10ന് കോളജ് സെമിനാർ ഹാളിൽ പ്രഫ. എം.കെ. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. സുവോളജി വകുപ്പിന് കീഴിെല മ്യൂസിയം ശാസ്ത്രയാെൻറ ഭാഗമായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. 1874ൽ ആരംഭിച്ച അന്താരാഷ്ട്രാ അംഗീകാരമുള്ള മ്യൂസിയത്തിൽ ആയിരത്തഞ്ഞൂറിലേറെ സ്പെസിമെനുകളുണ്ട്. മഹാരാജാസ് കോളജിലെ അപൂർവ പുസ്തകങ്ങളുടെയും രേഖകളുടെയും നാണയങ്ങളുടെയും പ്രദർശനവും ഉണ്ടായിരിക്കും. ആദ്യകാല ശാസ്ത്രീയ ഉപകരണങ്ങളും സ്കാനിങ്, ഇലക്ട്രോൺ മൈേക്രാസ്കോപ് ഉൾപ്പെടെ ഉപകരണങ്ങളും പ്രദർശനത്തിനൊരുക്കും. പഴയകാല കോളജ് മാഗസിനുകൾ കോളജ് യൂനിയൻ ആഭിമുഖ്യത്തിൽ പ്രദർശിപ്പിക്കും. പൂർവവിദ്യാർഥികളായ ഉന്നതസ്ഥാനീയ വ്യക്തികളെക്കുറിച്ച വിവരങ്ങളുടെ ചാർട്ട് പ്രദർശനം, വിവിധ വകുപ്പുകളിലെ ഗവേഷണ സൗകര്യങ്ങളുടെയും മികവുകളുടെയും നേർക്കാഴ്ച, പ്രഭാഷണങ്ങൾ, മത്സരം, ചിത്രപ്രദർശനം, ഭക്ഷ്യമേള എന്നിവയുമുണ്ട്. മഹാരാജാസിൽനിന്ന് പുറത്തിറങ്ങിയ 100 ഗവേഷണപ്രബന്ധങ്ങളും പ്രദർശിപ്പിക്കും. അറബിക് കാലിഗ്രഫി, അറബ് രാജ്യങ്ങളിലെ മാഗസിനുകൾ, പ്രശസ്തരുടെ വിശദാംശങ്ങൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ തുടങ്ങിയവ പ്രദർശിപ്പിക്കും. എൻ.സി.സി യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ മിലിട്ടറി ഉപകരണങ്ങളും എയർക്രാഫ്റ്റ് മോഡലുകളും പ്രദർശിപ്പിക്കും. എൻ.എസ്.എസ് യൂനിറ്റിെൻറ ഫുഡ്കോർട്ടും ഉണ്ടാകും. ഹയർ സെക്കൻഡറി വിദ്യാർഥിക്കൾക്ക് വ്യാഴാഴ്ചയും കോളജ് വിദ്യാർഥികൾക്ക് വെള്ളിയാഴ്ചയും ക്വിസ് മത്സരം സംഘടിപ്പിക്കും. താൽപര്യമുള്ളവർ 9447165276, 9447872714 നമ്പറുകളിൽ ബന്ധപ്പെടണം. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് പ്രവേശനം. വൈകീട്ട് ആറുമുതൽ എട്ടുവരെ വാനനിരീക്ഷണത്തിനും സൗകര്യമുണ്ട്. ഫോൺ: 9895952519. വാർത്തസമ്മേളനത്തിൽ കോളജ് ഗവേണിങ് കൗൺസിൽ ചെയർമാൻ പ്രഫ. പി.കെ. രവീന്ദ്രൻ, പ്രിൻസിപ്പൽ ഡോ. എൻ. കൃഷ്ണകുമാർ, പി. അനന്തപദ്മനാഭൻ, ഡോ. ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.