കൊച്ചി: സംസ്ഥാന വനിത കമീഷൻ കൊച്ചിയിൽ സംഘടിപ്പിച്ച മെഗാ അദാലത്തിൽ ചൊവ്വാഴ്ച ലഭിച്ചത് 110 പരാതി. ഇതിൽ 39 എണ്ണം തീർപ്പാക്കി. 18 പരാതിയിൽ പൊലീസില്‍നിന്നും വിവിധ വകുപ്പുകളില്‍നിന്നും റിപ്പോര്‍ട്ട് തേടി. ഏഴ് പരാതി ആർ.ഡി.ഒക്കും ആറു പരാതി കൗണ്‍സലിങ്ങിനും നൽകി. 15 പരാതിയിൽ ഒരുകക്ഷി മാത്രമാണ് ഹാജരായത്. 25 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. കമീഷൻ അംഗങ്ങളായ ഇ.എം. രാധ, ഷിജി ശിവജി, ഷാഹിദ കമാൽ, ഡയറക്ടർ വി.യു. കുര്യാക്കോസ്, ലീഗൽ പാനൽ അംഗങ്ങളായ സ്മിത ഗോപി, അലിയാർ, ആൻസി പോൾ, വനിത സെൽ സി.പി.ഒ സിന്ധു എന്നിവർ പങ്കെടുത്തു. രണ്ടുദിവസത്തെ അദാലത്തിൽ ആകെ 214 പരാതിയാണ് ലഭിച്ചത്. ഇതിൽ 71 പരാതി തീർപ്പാക്കി. 55 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ടെന്ന് കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. ജനിച്ചുവീണ കുട്ടികള്‍ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പ്രവണതയാണ് ഇന്നുള്ളത്. സ്‌കൂള്‍തലങ്ങളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യഥേഷ്ടം ഫോണ്‍ ഉപയോഗിക്കുന്നു. ഇവ നിയന്ത്രിക്കാൻ പ്രായപരിധി നിര്‍ബന്ധമാക്കണം. വിവാഹേതര തട്ടിപ്പുകളില്‍ അകപ്പെടുന്ന വനിതകളില്‍ ഭൂരിഭാഗവും വിദ്യാസമ്പന്നരാണെന്ന് കമീഷന്‍ വിലയിരുത്തി. എം.എ സൈക്കോളജി ഉയര്‍ന്ന മാര്‍ക്കില്‍ പാസായ യുവതി രണ്ട് വിവാഹം കഴിച്ചയാളുടെ ചതിയില്‍പ്പെട്ട സംഭവം കമീഷന്‍ ചൂണ്ടിക്കാട്ടി. കാഴ്ചയിൽതന്നെ ഒരാളുടെ സ്വഭാവത്തെ അളക്കാൻ പഠിച്ച യുവതിക്ക് ഭര്‍ത്താവാകാന്‍ പോകുന്ന ആളിനെ മനസ്സിലാക്കാൻ സാധിച്ചില്ല. മൂന്നുമാസംകൊണ്ട് ബന്ധം അവസാനിച്ചു. നഷ്ടപരിഹാരം തേടിയാണ് യുവതി കമീഷനെ സമീപിച്ചത്. സമാനമായ നിരവധി കേസുകൾ കമീഷനിലെത്തി. മാതാപിതാക്കള്‍ മുന്‍കൈയെടുത്ത് നടത്തുന്ന വിവാഹങ്ങളിലും ചതി ഒളിഞ്ഞിരിക്കുന്നു. വിദ്യാസമ്പന്നയായ യുവതിക്ക് രക്ഷാകര്‍ത്താക്കള്‍ മുന്‍കൈയെടുത്ത് നടത്തിക്കൊടുത്ത വിവാഹമാണ് ഉദാഹരണമായി കമീഷന്‍ ചൂണ്ടിക്കാട്ടിയാത്. അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത് നവവരന്‍ മുങ്ങിയതോടെയാണ് ചതി മനസ്സിലായത്. പരാതി അന്വേഷിക്കാൻ പൊലീസിന് നിര്‍ദേശം നല്‍കിയതായി കമീഷന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.