ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ലോറി ൈഡ്രവർ മരിച്ചു

കോലഞ്ചേരി: കെ.എസ്.ആർ.ടി.സി . തൃപ്പൂണിത്തുറ സൗത്ത് പറവൂർ കാരപറമ്പിൽ ശ്രീധര​െൻറ മകൻ രാജീവാണ് (45) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12.15ഒാടെ കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ മറ്റക്കുഴിയിലാണ് അപകടം. വൈറ്റിലയിൽനിന്ന് മൂവാറ്റുപുഴയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ് മറ്റക്കുഴി ഇറക്കത്തിലെ വളവിൽ നിയന്ത്രണം വിട്ട് ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ലോറിക്കുള്ളിൽ കുടുങ്ങിയ ൈഡ്രവറെ നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് കാബിൻ പൊളിച്ചാണ് പുറത്തെടുത്തത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ ബസ് ൈഡ്രവർ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ ഏതാനും ബസ് യാത്രികർക്ക് നിസ്സാര പരിക്കേറ്റു. അവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളുമായി ഉദയംപേരൂരിലെ ഗ്യാസ് ഗോഡൗണിലേക്ക് പോയ ലോറിയാണ് അപകടത്തിൽപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.