കൊച്ചി: കൊച്ചി ജേണലിസ്റ്റ് ഫോറത്തിെൻറ 'പോർട്ട്ഫോളിയോ' വാർത്താചിത്രപ്രദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള സി.കെ. ജയകൃഷ്ണൻ ന്യൂസ്ഫോട്ടോഗ്രാഫി അവാർഡിന് മലയാളമനോരമ കണ്ണൂർ യൂനിറ്റിലെ എം.ടി. വിധുരാജ് അർഹനായി. 10,000രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. സുപ്രഭാതം കോഴിക്കോട് യൂനിറ്റിലെ ഫോട്ടോഗ്രാഫർ നിധീഷ് കൃഷ്ണനും ഇന്ത്യൻ എക്സ്പ്രസ് കൊച്ചി യൂനിറ്റിലെ സീനിയർ ഫോട്ടോഗ്രാഫർ മിൽട്ടൻആൻറണിയും പ്രത്യേക പരാമർശത്തിന് അർഹരായി. എൻ.എസ്. മാധവൻ, ഡോ.സെബാസ്റ്റ്യൻപോൾ, രാജൻപോൾ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.