മൂവാറ്റുപുഴ: ആരോസ് ഫുട്ബാള്‍ ക്ലബ് നേതൃത്വത്തില്‍ ചാലിക്കടവ് പാലത്തിന് സമീപം കരുണ സ്റ്റേഡിയത്തില്‍ അഖില കേരള സെവന്‍സ് ഫുട്ബാള്‍ ടൂർണമെൻറ് ആരംഭിച്ചു. ഡിവൈ.എസ്.പി കെ. ബിജുമോന്‍ കിക്കോഫ് നടത്തി. കേരള ബ്ലാസ്റ്റേഴ്‌സ് താരം അജിത് ശിവന്‍, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം. സീതി, കൗണ്‍സിലര്‍ കെ.എ. അബ്ദുല്‍ സലാം, പഞ്ചായത്ത് അംഗം അയ്യൂബ് പള്ളിക്കുടം എന്നിവര്‍ സംബന്ധിച്ചു. ആദ്യമത്സരത്തില്‍ ബിച്ചൂസ് എഫ്.സി തിരുവനന്തപുരം ലബാംബ മാളയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി. മത്സരം ഞായറാഴ്ച സമാപിക്കും. ചിത്രം- മൂവാറ്റുപുഴ ആരോസ് ഫുട്ബാള്‍ ക്ലബ് നേതൃത്വത്തില്‍ ചാലിക്കടവ് പാലത്തിന് സമീപം ആരംഭിച്ച അഖില കേരള സെവന്‍സ് ഫുട്ബാള്‍ ടൂർണമെൻറിന് ഡിവൈ.എസ്.പി കെ.ബിജുമോന്‍ കിക്കോഫ് നടത്തുന്നു വിദ്യാർഥികൾക്ക് കൺസ്യൂമർ ഫെസ്റ്റ് മൂവാറ്റുപുഴ: ഉപഭോക്തൃ ദിനാഘോഷത്തോടനുബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫിസ് ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് കൺസ്യൂമർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 24ന് രാവിലെ 10ന് തർബിയത്ത് ട്രസ്റ്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം. കാർട്ടൂൺ, പെയിൻറിങ്, ഉപന്യാസ മത്സരം എന്നിവ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ പ്രധാന അധ്യാപകെൻറ സാക്ഷ്യപത്രം സഹിതം 23ന് വൈകീട്ട് നാലിനുമുമ്പ് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0485- 2814956, 9447508558.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.