മൂവാറ്റുപുഴ: നിർമല കോളജിൽ പാര്യമ്പര്യം, കല, സാഹിത്യം, നരവംശ ചരിതം, കൃഷി എന്നിവയുടെ നടന്നു. മുദ്ര എന്ന പേരിൽ രണ്ടുദിവസം നീണ്ട പ്രദർശനത്തിൽ ഈജിപ്ഷ്യൻ, ഇന്തോ-ആര്യൻ സംസ്‌കാരം മുതൽ പ്രാദേശിക കേരളീയ സംസ്‌കൃതിയെ വരെ വെളിപ്പെടുത്തുന്ന സാമഗ്രികൾകൊണ്ട് സ്റ്റാളുകൾ സമ്പന്നമായിരുന്നു. സാങ്കേതികവിദ്യ ചരിത്രം, സിനിമ ചരിത്രം, കലാപാര്യമ്പര്യം, കൃഷി പാരമ്പര്യം, സാമൂഹിക വിഷയങ്ങൾ, ഗണിതം, ഗൃഹനിർമാണം, നാടോടി പാര്യമ്പര്യം, കാവുകൾ, ആയുർവേദം, ചിത്രകല, മതവിശ്വാസം, വാദ്യവിശേഷങ്ങൾ എന്നിവ അടയാളപ്പെടുത്തുന്ന അസാധാരണ വസ്തുകൾ പ്രദർശനത്തിൽ ഇടം നേടി. പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ്, ഡോ. ജോർജി നീറണാൽ, വൈസ് പ്രിൻസിപ്പൽ പ്രഫ. ജോസ് കാരികുന്നേൽ, ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, യൂനിയൻ ചെയർമാൻ മണിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി. ചിത്രങ്ങൾ. ഫയൽ നെയിം എക്സിബിഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.