തരിശ് ഭൂമികളില്‍ കൃഷിയിറക്കുന്നതിന് പദ്ധതിയൊരുങ്ങുന്നു

മൂവാറ്റുപുഴ: മണ്ഡലത്തിലെ . സര്‍ക്കാറി​െൻറ 'തരിശ് ഭൂമിയില്ലാത്ത കേരളം' പദ്ധതിയുടെ ഭാഗമായാണ് റവന്യൂ-കൃഷി വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പദ്ധതിയൊരുങ്ങുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തി​െൻറ ഭാഗമായാണ് പദ്ധതി നടപ്പാക്കുക. തരിശ് ഭൂമിയുടെയും നെല്‍കൃഷി, കപ്പ, വാഴ, പച്ചക്കറി കൃഷി ചെയ്യുന്ന ഭൂമിയുടെ കണക്കെടുക്കുന്നതിന് ലോക്കല്‍ ലെവല്‍ മോനിറ്ററി കമ്മിറ്റിയെ ചുമതലപ്പെടുത്തി. എല്ലാ പഞ്ചായത്തിലും പ്രസിഡൻറ് അധ്യക്ഷനും കൃഷി ഓഫിസര്‍ കണ്‍വീനറുമാകും. വില്ലേജ് ഓഫിസര്‍, പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ മൂന്ന് കര്‍ഷക പ്രതിനിധികളടങ്ങുന്ന സമിതിക്കാണ് കണക്കെടുപ്പി​െൻറ ചുമതല. റിപ്പോര്‍ട്ട് മാര്‍ച്ച് 10ന് ആർ.ഡി.ഒ മുമ്പാകെ സമര്‍പ്പിക്കണം. സമിതി കണ്ടെത്തുന്ന തരിശ് ഭൂമികളില്‍ സ്ഥലം ഉടമക്കോ ഉടമ നിർദേശിക്കുന്നയാളിനോ കൃഷിയിറക്കാം. അല്ലാത്ത പക്ഷം ഈ ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കും. ആര്‍.ഡി.ഒ എസ്.ഷാജഹാന്‍, കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍ കെ.മോഹനന്‍, വില്ലേജ് ഓഫിസര്‍മാര്‍, കൃഷി ഓഫിസര്‍മാര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവാഹിതരായി മൂവാറ്റുപുഴ: വാരപ്പെട്ടി മലമുകളേൽ മൈതീനി​െൻറയും മീരയുടെയും മകൻ അഫ്സലും മൈലൂർ ഈറയ്ക്കൽ സൈദ് മുഹമ്മദി​െൻറയും ജമീലയുടെയും മകൾ റിൻഷയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.