കൂത്താട്ടുകുളം: ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ബുധനാഴ്ച ആരംഭിക്കും. കലശാഭിഷേകം, പ്രസാദ ഊട്ട്, ബാലെ, പൊങ്കാല, പ്രസാദ ഊട്ട്, വിൽപാട്ട്, ശ്രീബലി, എഴുന്നള്ളിപ്പ്, കരോക്കെ, തിരുവാതിര, മുടിയേറ്റ്, കഥാപ്രസംഗം, ഗരുഡൻ തൂക്കം എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. പൈനാപ്പിൾ ഫെസ്റ്റ്; അവാർഡുകൾ പ്രഖ്യാപിച്ചു മൂവാറ്റുപുഴ: ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷനും ഓൾ കേരള പൈനാപ്പിൾ മർച്ചൻറ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന പൈനാപ്പിൾ ഫെസ്റ്റിനോടനുബന്ധിച്ച അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പൈനാപ്പിൾ കർഷകനുള്ള പൈനാപ്പിൾ ശ്രീ അവാർഡിന് ജോസ് മുല്ലശ്ശേരി അർഹനായി. വിപണനമിത്ര അവാർഡിന് ജോസ് പെരുമ്പിള്ളിക്കുന്നേലും സഹായ് അവാർഡിന് പി.എസ്. രവീന്ദ്രൻ പള്ളത്തും അർഹനായി. മാർച്ച് നാലിന് വാഴക്കുളത്ത് നടക്കുന്ന ഫെസ്റ്റിവൽ അവാർഡ് വിതരണം ചെയ്യും. ജോസ് മുല്ലശ്ശേരി വാഴക്കുളം പൈനാപ്പിൾ േഗ്രാവേഴ്സ് ആൻഡ് െപ്രാഡ്യൂസേഴ്സ് അേഗ്രാ പാർക്ക് ചെയർമാനാണ്. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡൻറായ ജോസ് പെരുമ്പിള്ളിക്കുന്നേൽ 35 വർഷത്തോളമായി പൈനാപ്പിൾ വിപണനമേഖലയിൽ പ്രവർത്തിക്കുന്നു. 26 വർഷമായി വാഴക്കുളം മാർക്കറ്റിൽ സജീവ സാന്നിധ്യമായ രവീന്ദ്രന് ആദ്യമായാണ് മികച്ച സേവനത്തിനുള്ള പുരസ്കാരം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.