photo കോലഞ്ചേരി: വടയമ്പാടിയിൽ ദലിത് ഭൂസമരവുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് അതിക്രമത്തിൽ പട്ടികജാതി കമീഷൻ സ്വമേധയ കേസെടുക്കും. പൊലീസ് നടപടി അതീവ ഗൗരവമുള്ളതാണെന്ന് വ്യാഴാഴ്ച രാവിലെ 11ഒാടെ കോളനിയിലെത്തിയ കമീഷൻ അംഗം എസ്. അജയകുമാർ പറഞ്ഞു. സർക്കാർ നയത്തിന് വിരുദ്ധമായ കാര്യങ്ങളാണ് പൊലീസ് നടപ്പാക്കിയതെന്നാണ് കോളനി സന്ദർശിച്ചതിൽനിന്ന് വ്യക്തമാകുന്നത്. ഇൗ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യും. പട്ടയത്തിലെ വ്യവസ്ഥകൾ ക്ഷേത്രഭരണ സമിതി ലംഘിച്ചുവെന്നാണ് മനസ്സിലാകുന്നതെന്നും പട്ടയം റദ്ദാക്കുന്നതിനുള്ള നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറോളം കോളനിയിൽ ചെലവഴിച്ച കമീഷൻ സമരസമിതി കൺവീനർ എം.പി. അയ്യപ്പൻകുട്ടി അടക്കമുള്ള നേതാക്കളിൽനിന്നും കോളനിക്കാരിൽനിന്നും മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.