ചൂട് കൂടുന്നു: കന്നുകാലികളുടെ പരിരക്ഷ ഉറപ്പുവരുത്തണം

ആലപ്പുഴ: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ കന്നുകാലികളുടെ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് കർഷകർക്ക് പ്രത്യേക മാർഗനിർദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. വേനൽക്കാലത്ത് നേരിടുന്ന പച്ചപ്പുല്ലി​െൻറയും ജലത്തി​െൻറയും ദൗർലഭ്യം കന്നുകാലികളുടെ പാൽ ഉൽപാദനത്തെയും പ്രത്യുൽപാദനത്തെയും സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് കൂടുന്തോറും കന്നുകാലികൾ തീറ്റ എടുക്കുന്നതിന് മടി കാണിക്കും. ദീർഘനേരം സൂര്യരശ്മികൾ ദേഹത്ത് പതിക്കുന്നത് നിർജലീകരണം ഉണ്ടാക്കും. വിറയൽ അനുഭവപ്പെടുകയോ കൈകാലുകളുടെ ചലനശേഷി ഇല്ലാതാവുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. പശുക്കളെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ തുറസ്സായ സ്ഥലങ്ങളിൽ മേയാൻ വിടുന്നത് ഒഴിവാക്കണം. തൊഴുത്തി​െൻറ മേൽക്കൂരയിൽ ഓലയോ ഷേഡ് നെറ്റോ ഇട്ട് ചൂട് കുറക്കണം. ദിവസം രണ്ടുനേരവും പശുവിനെ കുളിപ്പിക്കണം. പകൽ ഇടക്കിടെ ദേഹത്ത് വെള്ളം ഒഴിക്കുകയോ നനഞ്ഞ ചാക്ക് ഇടുകയോ വേണം. ഒരുപശുവിന് ഒരുദിവസം 60 ലിറ്റർ വെള്ളം കുടിക്കാൻ നൽകണം. കറവപ്പശുവിന് ഒരുലിറ്റർ പാലിന് നാല് ലിറ്റർ വീതം വെള്ളം നൽകണം. ഖരരൂപത്തിെല സമീകൃത തീറ്റ രാവിലെ ഏഴിന് മുമ്പും വൈകീട്ട് അഞ്ചിന് ശേഷവും നൽകുക. പകൽ വയ്ക്കോൽ നൽകുന്നത് ഒഴിവാക്കണം. മറ്റു വളർത്ത് പക്ഷിമൃഗാദികൾക്കും പകൽ കുടിക്കുന്നതിന് ശുദ്ധജലം ഉറപ്പുവരുത്തണമെന്ന് വകുപ്പ് അറിയിച്ചു. ഡസ്റ്റമന്‍ കൊലക്കേസ്: വിധി ഇന്ന് മാവേലിക്കര: ബാന്‍ഡ്സെറ്റ് കലാകാരനായിരുന്ന കൊല്ലം പള്ളിപ്പുറം അനുഗ്രഹ നഗറില്‍ 181-ാം വീട്ടില്‍ ഡസ്റ്റമനെ (26) കൊലപ്പെടുത്തിയ കേസില്‍ വിധി വെള്ളിയാഴ്ച. രാവിലെ 11ന് മാവേലിക്കര അഡീ. ജില്ല കോടതിയാണ് വിധി പ്രസ്താവിക്കുക. അറുനൂറ്റിമംഗലം പൂയപ്പള്ളില്‍ പുത്തന്‍വീട്ടില്‍ ബിബിന്‍ വര്‍ഗീസ് (സായിപ്പ് -23), കല്ലിമേല്‍ വരിക്കോലേത്ത് റോബിന്‍ ഡേവിഡ് (23) എന്നിവരാണ് കേസിലെ പ്രതികള്‍. 2015 ഏപ്രില്‍ 13ന് പുലര്‍ച്ച 1.30ഓടെയായിരുന്നു സംഭവം. കൊച്ചാലുമ്മൂട് ജില്ല കൃഷിത്തോട്ടത്തിന് സമീപത്തെ പമ്പില്‍നിന്ന് ബൈക്കിന് പെട്രോള്‍ നിറക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സായാഹ്ന പ്രതിഷേധസദസ്സ് ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വ്യാപാരദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും സെയിൽ ടാക്സ് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികൾ മൂലം ജീവിതം അവസാനിപ്പിക്കേണ്ടി വന്ന വ്യാപാരി അമ്പലപ്പുഴ ശ്രീകുമാറി​െൻറ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടും വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്വിങ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച സായാഹ്ന പ്രതിഷേധസദസ്സ് സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് സുനീർ ഇസ്മായിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.