വീട്ടമ്മക്ക്​ മർദനം; പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്ന് ആക്ഷേപം

ചെങ്ങന്നൂര്‍: വീട്ടമ്മയെ നടുറോഡില്‍ മർദിച്ച സംഭവത്തില്‍ പരാതി കൊടുത്തിട്ടും ചെങ്ങന്നൂര്‍ പൊലീസ് കേസെടുക്കാൻ തയാറായില്ലെന്ന് ആരോപിച്ച് ജില്ല പൊലീസ് മേധാവിക്കും വനിത കമീഷനും പരാതി നൽകിയെന്ന് വീട്ടമ്മ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചെങ്ങന്നൂര്‍ തിട്ടമേല്‍ നെടിയുഴത്തില്‍ വീട്ടില്‍ ശശിയുടെ ഭാര്യ സ്മിതയാണ് (42) പരാതി നൽകിയത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ജങ്ഷന് സമീപം സ്റ്റേഷനറി ബേക്കറി വ്യാപാരം നടത്തുന്ന ഇവരെ എതിര്‍വശത്ത് ടയര്‍ കട നടത്തുന്ന മാവേലിക്കര കുന്നം തെക്കേപടിറ്റേതില്‍ ബാബു ശല്യം ചെയ്തിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്തതോടെ അസഭ്യം വിളിയും ആക്രമണവും നടത്തിയെന്നാണ് പരാതി. സംഭവത്തെക്കുറച്ച് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം നടന്ന് നാലുദിവസം കഴിഞ്ഞുമാത്രമാണ് പൊലീസ് പരാതി സ്വീകരിച്ചത്. എന്നാൽ, ഇതുവരെ അന്വേഷണം നടത്തിയില്ല. പരാതി കൊടുത്തിട്ടും പൊലീസ് നടപടി എടുക്കാതായതോടെ ബാബു ഭീഷണിപ്പെടുത്തൽ ആരോപിച്ചു. രണ്ട് പെണ്‍മക്കള്‍ മാത്രമാണ് ഇവര്‍ക്കുള്ളതെന്നും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍പോലും ആകാത്ത സ്ഥിതിയാണെന്നും ഇവര്‍ പറഞ്ഞു. രാഷ്ട്രീയസ്വാധീനം മൂലമാണ് പൊലീസ് അന്വേഷണം നടത്താത്തതെന്ന് ഇവർ ആരോപിച്ചു. മതപ്രഭാഷണ പരമ്പര മാന്നാർ: കുരട്ടിക്കാട് ഇശ്ഖേ ഹബീബ് യുവജന സംഘത്തി​െൻറ അഞ്ചാം വാർഷികം, മതപ്രഭാഷണ പരമ്പര, ബുർദ മജ്ലിസും ദുആ സമ്മേളനവും വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വൈകീട്ട് ഏഴിന് മാന്നാർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം എം.എ. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. രാത്രി 8.30ന് ഒ.എം.എസ്. ശിഹാബ് തങ്ങൾ നിസാമി മതപ്രഭാഷണം നടത്തും. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കലാമത്സരം. രാത്രി ഒമ്പതിന് ബുർദ മജ്ലിസും ദുആ സമ്മേളനവും ആരംഭിക്കും. കേരള കോൺഗ്രസ് (എം) യോഗം ചെങ്ങന്നൂർ: -കേരള കോൺഗ്രസ് (എം) വെൺമണി മണ്ഡലം കമ്മിറ്റി യോഗം നിയോജക മണ്ഡലം പ്രസിഡൻറ് ടൈറ്റസ് ജി. വാണിയപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അനിയൻ കോളൂത്ര അധ്യക്ഷത വഹിച്ചു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ചേരുന്നതിനുവേണ്ട ഒരുക്കം പൂർത്തീകരിക്കുന്നതിന് തീരുമാനിച്ചു. ഡോ. എം.എസ്. കുര്യൻ, റോയി ശാമുവൽ, സി. ദിവാകരൻ, ജോയി പൂവനേത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.