അനുസ്മരണം ഇന്ന്

ആലപ്പുഴ: പല്ലന ഉസ്താദ് (മുഹമ്മദ്കുഞ്ഞ് മുസ്‌ലിയാര്‍) അനുസ്മരണവും 31ാമത് ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച രാവിലെ ഏഴിന് ആലപ്പുഴയില്‍ നടക്കും. മക്ക ടവര്‍ കൺവെന്‍ഷന്‍ സ​െൻററില്‍ നടക്കുന്ന ദുആ മജ്‌ലിസിന് പടിഞ്ഞാറേ ശാഫി ജമാഅത്ത് ഇമാം സി മുഹമ്മദ് അല്‍ഖാസിമി നേതൃത്വം നല്‍കും. പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു ചെങ്ങന്നൂർ: വെൺമണി പഞ്ചായത്തിലെ നെൽകർഷകർക്ക് കൂലിച്ചെലവ് ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന എട്ടുലക്ഷം രൂപ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കർഷകർക്ക് ആനുകൂല്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വെൺമണി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. ചന്ദ്രൻ, പ്രസിഡൻറ് അജിത്ത് ഡി. നായർ എന്നിവർ സംസാരിച്ചു. ബസ് ജീവനക്കാർ മോശമായി പെരുമാറിയതായി പരാതി ചെങ്ങന്നൂർ: മാന്നാറിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറായ അടൂർ കടമ്പനാട് സ്വദേശിയായ അനീഷി​െൻറ ഭാര്യ ലിജി മാത്യുവിനോട് (35) സ്വകാര്യബസ് ജീവനക്കാർ മോശമായി പെരുമാറിയതായി പരാതി. എട്ടുമാസം ഗർഭിണിയായ ലിജി മാവേലിക്കരയിൽനിന്ന് തിരുവല്ല-ഹരിപ്പാട് റൂട്ടിൽ സർവിസ് നടത്തുന്ന മുഴങ്ങോടിയിൽ ട്രാവൽസ് ബസിൽ കയറി. ആശുപത്രി ജങ്ഷനിൽ നിർത്തുമോ എന്ന് ടിക്കറ്റ് എടുത്തപ്പോൾ കണ്ടക്ടറോട് ചോദിച്ചിരുന്നു. അപ്പോൾ നിർത്താമെന്ന് പറഞ്ഞിരുന്നു. ഇപ്രകാരം വ്യാഴാഴ്ച രാവിലെ 10.30ഒാടെ ഇറങ്ങേണ്ട സ്ഥലത്ത് എത്തിയപ്പോൾ ആളിറങ്ങണമെന്ന് ആവശ്യപ്പെട്ടു. ധാർഷ്ട്യം കലർന്ന സ്വരത്തിൽ ഇവിടെ നിർത്താൻ പറ്റില്ലെന്നുപറഞ്ഞ് കണ്ടക്ടർ ഡബിൾബെൽ മുഴക്കി. പൂർണ ഗർഭിണിയായ തന്നെ ഇറങ്ങാൻ അനുവദിക്കുന്നതിന് മുമ്പ് മനഃപൂർവം ബസ് മുന്നോട്ട് കൊണ്ടുപോയി. കൂടാതെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നുവെന്ന് ലിജി മാത്യു മെഡിക്കൽ ഓഫിസർ ഡോ. സാബു സുഗതന് രേഖാമൂലം നൽകിയ പരാതിയിൽ പറയുന്നു. പരാതി മാന്നാർ പൊലീസിനും കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.