സര്‍ക്കാര്‍ തീരമേഖലക്ക്​ ആത്മവിശ്വാസം നൽകി ^മന്ത്രി

സര്‍ക്കാര്‍ തീരമേഖലക്ക് ആത്മവിശ്വാസം നൽകി -മന്ത്രി ചേര്‍ത്തല: മത്സ്യത്തൊഴിലാളി മേഖലക്ക് ഇതേവരെയില്ലാത്ത പരിഗണനയാണ് എൽ.ഡി.എഫ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. തീരമേഖലക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന പദ്ധതികളാണ് ബജറ്റിലുള്ളത്. 2000 കോടിയുടെ പ്രത്യേക പാക്കേജാണ് പ്രഖ്യാപിച്ചത്. കേരള സ്‌റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി അര്‍ത്തുങ്കലില്‍ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.ഐ. ഹാരിസ്, സി. സാംജി, പി.എസ്. കുഞ്ഞപ്പന്‍, ബി. സലിം, വി.എസ്. രാജേഷ്, എന്‍.ഡി. ഷിമ്മി എന്നിവര്‍ സംസാരിച്ചു. വി.എസ്. നവാസിന് നാടി​െൻറ ആദരം തുറവൂർ: മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള ബാഡ്ജ് ഓഫ് ഹോണറർ പുരസ്കാരം നേടിയ മാരാരിക്കുളം സി.െഎ വി.എസ്. നവാസിനെ ജന്മനാട് ആദരിച്ചു. ഗുരുധർമ പ്രചാരണ സഭ തുറവൂർ വടക്ക് യൂനിറ്റി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം കോടംതുരുത്ത് പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. രഞ്ജിത്ത് മോനായി ഉദ്ഘാടനം ചെയ്തു. എൻ.വി. പ്രകാശൻ അധ്യക്ഷത വഹിച്ചു. മുഹമ്മ വിശ്വഗാജി മഠം അസ്പർശാനന്ദ സ്വാമികൾ പ്രഭാഷണം നടത്തി. കുത്തിയതോട് എസ്.ഐ പി.ജി. മധു, എം. സന്തോഷ്കുമാർ, ലളിത ബാബു, ശ്യാംരാജ്, എസ്. ചിദംബരൻ എന്നിവർ സംസാരിച്ചു. വി.എസ്. നവാസ് സ്വീകരണത്തിന് നന്ദി പറഞ്ഞു. സംവാദവേദി വാർഷിക സമ്മേളനം തുറവൂർ: കോടംതുരുത്ത് സർഗാത്മക സംവാദവേദിയുടെ അഞ്ചാം വാർഷിക സമ്മേളനം നടന്നു. സാംസ്കാരിക സമ്മേളനം കെ.ഇ.എൻ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രഫ. ടി. രാമൻകുട്ടി അധ്യക്ഷത വഹിച്ചു. പ്രഫ. കെ. സദാനന്ദൻ, രമേശ് അരൂർ എന്നിവർ സംസാരിച്ചു. സ്കൂൾ കലോത്സവ-ശാസ്ത്ര മേളകളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ കോടംതുരുത്ത് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബേബി അനുമോദിച്ചു. സെക്രട്ടറി എം. ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: എം. സലാഹുദ്ദീൻ (പ്രസി), ആർ. അനിൽകുമാർ (വൈസ് പ്രസി), എം. ശശിധരൻ (സെക്ര), പി.എം. സോമൻ (ജോ. സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.