ആലപ്പുഴ: നടപ്പാത കൈയേറ്റവും അനധികൃത വാഹന പാർക്കിങ്ങും വ്യാപകമായ നഗരത്തിൽ അടിയന്തരമായി വൺവേ സംവിധാനവും സിഗ്നൽ ലൈറ്റുകളും ഏർപ്പെടുത്തണമെന്ന് അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. അംഗീകാരമില്ലാതെ നിരവധി ഒാേട്ടാസ്റ്റാൻഡുകൾ പ്രവർത്തിക്കുന്നു. സ്വകാര്യബസുകൾ തോന്നിയതുപോലെ ഒാരോ സ്ഥലത്തും നിർത്തി ആളുകളെ കയറ്റുകയാണ്. അംഗീകാരമില്ലാത്ത ഒാേട്ടാസ്റ്റാൻഡുകളും ബസ് സ്റ്റോപ്പുകളും ഉചിതമായ സ്ഥലത്തേക്ക് മാറ്റണം. താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ലബോറട്ടറികൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ദേശീയപാതക്കരികിൽ വെട്ടിമാറ്റിയ വൃക്ഷത്തടികൾ കിടന്ന് നശിക്കുകയാണ്. ഇത് ഗതാഗത തടസ്സത്തിനും കാരണമാകുന്നു. വനിത-ശിശു ആശുപത്രിയിൽനിന്ന് ഗർഭിണികളെയും കുട്ടികളെയും നിസ്സാര കാര്യങ്ങളുടെ പേരിൽ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഇത് സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ വേണ്ടിയാണെന്ന് യോഗത്തിൽ ആരോപണമുയർന്നു. മണ്ണഞ്ചേരി, വളവനാട് ഭാഗങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കണം. അറ്റകുറ്റപ്പണി നടത്തി ആർ.ഒ പ്ലാൻറുകൾ കാര്യക്ഷമമാക്കണം. പുന്നപ്ര ബസ് സർവിസ് പുനഃസ്ഥാപിക്കാനും വണ്ടാനം മെഡിക്കൽ കോളജ് ജങ്ഷൻ, കലക്ടറേറ്റ് ജങ്ഷൻ എന്നിവിടങ്ങളിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. നഗരസഭ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ ആശ സി. എബ്രഹാം, ഡിവൈ.എസ്.പി പി.വി. ബേബി, പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് ഹാമിദ്, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സന്തോഷ്, കൗൺസിലർ ബഷീർ കോയാപറമ്പിൽ, കെ.വി. മേഘനാഥൻ, ജോണി മുക്കം, ഡി. കൃഷ്ണൻ, എം.ഇ. നിസാർ അഹമ്മദ്, തോമസ് ചുള്ളിക്കൽ, രവികുമാരൻപിള്ള, ശശിധരൻ നായർ എന്നിവർ പെങ്കടുത്തു. ആമിനയെ അനുമോദിച്ചു ആലപ്പുഴ: സ്കൂൾ വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന വിവിധ സ്കോളർഷിപ്പുകൾ-ഗ്രാൻറുകൾ എന്നിവയിൽനിന്ന് മിനിമം ബാലൻസ് പിടിക്കുന്ന ബാങ്കുകളുടെ സമീപനം ചോദ്യം ചെയ്യുകയും അക്കാര്യത്തിൽ അധികാരികളുടെ ഇടപെടൽ ഉണ്ടാക്കുകയും ചെയ്ത ആമിനയെ സ്കൂൾ അധികൃതർ അനുമോദിച്ചു. ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനിയും ഇരവുകാട് കോയാപറമ്പിൽ ഷാജിയുടെ മകളുമാണ് ആമിന. 1000 രൂപ പിന്നാക്ക ന്യൂനപക്ഷ സ്കോളർഷിപ്പായി കുട്ടികളുടെ അക്കൗണ്ടിലേക്ക് സർക്കാർ നൽകുന്നതിൽനിന്നാണ് ബാങ്ക് 468 രൂപ ഇൗടാക്കിയത്. ഇതുസംബന്ധിച്ച് ബാങ്ക് മേലുദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമീഷനും ആമിന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നയം തിരുത്താൻ ബാങ്ക് നിർബന്ധിതമായി. സ്കൂൾ വാർഷികം പുന്നപ്ര: എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷിക സമ്മേളനം ഡോ. വി.പി. മുഹമ്മദ്കുഞ്ഞ് മേത്തർ ഉദ്ഘാടനം ചെയ്തു. ഡോ. ഫിറോസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ്കുമാർ, തൈക്കൽ സത്താർ, സലിം ചക്കിട്ടപറമ്പിൽ, സലിം എം. മാക്കിയിൽ, ഇ. അബ്ദുൽ അസീസ്, പ്രിൻസിപ്പൽ എ.എൽ. ഹസീന എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.