ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കണം ^ഫെഡറേഷന്‍

ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കണം -ഫെഡറേഷന്‍ ചേര്‍ത്തല: വ്യവസായ എസ്‌റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവിടത്തെ വ്യവസായ സംരംഭകര്‍ക്ക് നല്‍കണമെന്ന് കേരള സ്‌മോൾ സ്കെയില്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, വ്യവസായ എസ്‌റ്റേറ്റുകള്‍ സ്ഥാപിക്കുന്നതിന് ചുമതലപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളുടെ നിലപാട് സംരംഭകര്‍ക്ക് ഗുണകരമല്ല. ലാന്‍ഡ് അലോട്ട്‌മ​െൻറ് റൂള്‍ പാലിക്കാൻ ഈ സ്ഥാപനങ്ങള്‍ തയാറാകാത്തതാണ് പ്രശ്‌നം. 17ല്‍ എട്ട് എസ്‌റ്റേറ്റുകളില്‍ ഭൂമിയുടെ പട്ടയം റവന്യൂ വകുപ്പ് കേരള സിഡ്‌കോക്ക് ഇതേവരെ നല്‍കിയിട്ടില്ല. പട്ടയം ലഭിച്ച ഒമ്പത് എസ്‌റ്റേറ്റുകളിലെ മുന്നൂറില്‍പരം വ്യവസായികള്‍ക്ക് ഇതുവരെ സിഡ്‌കോ വില്‍പനയാധാരം നല്‍കിയിട്ടില്ല. ഭൂമിയുടെ വില പൂര്‍ണമായി അടച്ചിട്ടും സിഡ്‌കോയുടെ 36 മിനി എസ്‌റ്റേറ്റുകളിലെയും വ്യവസായ വകുപ്പി​െൻറ 39 മിനി എസ്‌റ്റേറ്റുകളിലെയും സംരംഭകര്‍ക്ക് ഉടമസ്ഥാവകാശം ലഭിച്ചില്ല. സ്വന്തം പേരില്‍ ഭൂമി ലഭിക്കാത്തത് കാരണം വസ്തു പണയപ്പെടുത്തി ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ.ജെ. സ്‌കറിയ, ഉപദേശകസമിതി അംഗം നിസാര്‍ കൊണ്ടോടി, ജില്ല സെക്രട്ടറി ആര്‍. സുന്ദര്‍ എന്നിവര്‍ പങ്കെടുത്തു. സെമിനാർ സംഘടിപ്പിച്ചു ചേർത്തല: ലോക തണ്ണീർത്തട ദിനാചരണത്തി​െൻറ ഭാഗമായി സ​െൻറ് മൈക്കിൾസ് കോളജിൽ സുവോളജി വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലി​െൻറ സഹകരണത്തോടെ സെമിനാർ സംഘടിപ്പിച്ചു. 'തണ്ണീർത്തട സംരക്ഷണവും നഗരജീവിതവും' വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയൻറിൻറ് ഡോ. വി. കൃപ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. വി. മാത്യു അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ ഫാ. നെൽസൺ തൈപറമ്പിൽ, സുവോളജി വകുപ്പ് മേധാവി പ്രഫ. കെ. ആനി ജോസ്, കൺവീനർ ഡോ. പി.ജെ. ആൻറണി എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. വി. കൃപ, ഐ.ആർ.ടി.സി.ബി.എസ്.എഫ് ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ, അണ്ണാമലൈ യൂനിവേഴ്സിറ്റി െലയ്സൺ ഓഫിസർ ഡോ. എൽദോസ് പി. മാണി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. സെമിനാറി​െൻറ ഭാഗമായി നടന്ന ഡിജിറ്റൽ പോസ്റ്റർ പ്രസേൻറഷൻ മത്സരത്തിൻ ആലപ്പുഴ എസ്.ഡി കോളജ്, ചേർത്തല സ​െൻറ് മൈക്കിൾസ് കോളജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും കുഫോസ് പുതുവൈപ്പിൻ, ചേർത്തല എസ്.എൻ കോളജ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജംഇയ്യതുൽ ഖുത്തുബ യോഗം ആലപ്പുഴ: സമസ്ത കേരള ജംഇയ്യതുൽ ഖുത്തുബ ജില്ല പ്രവർത്തകയോഗം പി.എ. ശിഹാബുദ്ദീൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹദിയത്തുല്ലാഹ് റശാദി അൽഐദറൂസി അധ്യക്ഷത വഹിച്ചു. പി.എ. മൂസൽ ഫൈസി, കെ.എ. നിസാമുദ്ദീൻ ഫൈസി, എ. മുഹമ്മദ് ശാഫി മൗലവി, എ.എം.എം. റഹ്മത്തുല്ലാഹ് മുസ്ലിയാർ, എം. മഹ്മൂദ് മുസ്ലിയാർ, ടി.എച്ച്. ജഅഫർ മൗലവി, പി. ഉസ്മാൻ സഖാഫി, സക്കീർ ഹുസൈൻ അസ്ഹരി, സിറാജുദ്ദീൻ അശ്റഫി, ടി.എം. അയ്യൂബ് ഖാൻ മന്നാനി, പി.എ. ശൗക്കത്തലി ഫൈസി, മുഹമ്മദ് സുധീർ മന്നാനി, സി.എം. മുഹമ്മദ് ശാഫി ഫൈസി, നൗശിർ വാഫി, എ. അബ്ദുൽ ഖാദർ മുസ്ലിയാർ, സി.എസ്. സഫീർ മുസ്ലിയാർ, സിറാജുദ്ദീൻ ഫൈസി, എ. മാഹീൻ അബൂബക്കർ ഫൈസി, സൈഫുദ്ദീൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.