കടാശ്വാസ ശിപാർശയിൽ പണം അനുവദിച്ചില്ല: കമീഷൻ റിപ്പോർട്ട് തേടി

ആലപ്പുഴ: കടാശ്വാസ തുക ലഭ്യമാക്കാൻ സഹകരണ സംഘം രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്ത രണ്ട് കേസുകളിലും കടാശ്വാസം അനുവദിച്ച 11 കേസുകളിലും തുക അനുവദിക്കാത്തതിൽ ജോയൻറ് രജിസ്ട്രാറോട് മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ ചെയർമാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥ​െൻറ അധ്യക്ഷതയിൽ ആലപ്പുഴയിൽ നടത്തിയ തെളിവെടുപ്പിലാണിത്. കമീഷൻ അംഗം കൂട്ടായി ബഷീർ പങ്കെടുത്തു. കടാശ്വാസ കമീഷ​െൻറ ശിപാർശ പ്രകാരം സർക്കാർ അനുവദിച്ച കടാശ്വാസ തുക വായ്പ കണക്കിൽ വരവ് െവച്ചതിലും ബാങ്കുകൾക്ക് ലഭിച്ച കടാശ്വാസ തുക വായ്പ കണക്കിൽ ചേർക്കാത്തതിലും കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങൾ തിരികെ നൽകാത്തതിലും അമിത പലിശ ഈടാക്കിയതിലും നിർബന്ധിച്ച് വായ്പ പുതുക്കിയത് കാരണം അർഹതപ്പെട്ട കടാശ്വാസം തടയപ്പെട്ടതിലുമുള്ള പരാതികൾ അദാലത്തിൽ പരിഗണിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 89 കേസ് അദാലത്തിൽ പരിഗണിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആലപ്പുഴ ജില്ല സഹകരണ ബാങ്ക് പ്രതിനിധികൾ ഹാജരാകാത്തതിനാൽ 10 കേസ് അടുത്ത അദാലത്തിലേക്ക് മാറ്റി. കടാശ്വാസമായി ലഭിച്ച 53,195 രൂപ മുതലിനത്തിൽ വരവ് വെക്കാതെ പലിശയിലും പിഴപ്പലിശയിലും വരവുെവച്ച രണ്ട് കേസുകളിൽ മുതലിനത്തിൽ വരവുെവച്ച് കണക്ക് തീർപ്പാക്കാൻ നിർദേശം നൽകി. ഹൗസിങ് സഹകരണ സംഘങ്ങൾ വഴി വായ്പയെടുത്തവരുടെ ആധാരം ഒരുമാസത്തിനകം തിരികെ നൽകാൻ കമീഷൻ നിർദേശിച്ചു. എട്ട് കേസിൽ 3,64,730 രൂപയുടെ കടാശ്വാസം അനുവദിച്ച് കമീഷൻ ഉത്തരവിട്ടു. കടാശ്വാസം ശിപാർശ ചെയ്ത ശേഷം ബാങ്കി​െൻറ നിർബന്ധത്തിന് വഴങ്ങി വായ്പ കണക്ക് തീർപ്പാക്കിയ മൂന്ന് കേസുകളിൽ റീഫണ്ട് അനുവദിച്ചു. മുതലിനത്തിൽ വരവ് വെക്കാൻ സർക്കാർ അനുവദിച്ച കടാശ്വാസം പലിശയിനത്തിലും പിഴപ്പലിശയിനത്തിനും വരവ് വെച്ചതിനാൽ മുതലിനത്തിൽ കൂടുതൽ ബാക്കി അടക്കാൻ വേണ്ടി പരാതിക്കാരനെക്കൊണ്ട് വീണ്ടും പുതിയ വായ്പ എടുപ്പിച്ച പാണാവള്ളി വനിത സഹകരണ ബാങ്കി​െൻറ നടപടി തിരുത്താനും വായ്പ കണക്ക് ക്രമപ്രകാരമാക്കാനും കമീഷൻ നിർദേശിച്ചു. തറയിൽകടവ് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽനിന്ന് എൻ.സി.ഡി.സി, ഐ.എഫ്.ഡി.എഫ് ഇനത്തിൽ വായ്പയെടുത്ത 10 കേസിൽ സർക്കാർ നേരിട്ട് കടാശ്വാസം അനുവദിച്ചതിനാൽ പരിഗണിച്ചില്ല. മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം ഒമ്പതാം വകുപ്പ് പ്രകാരം തീർപ്പാക്കിയ കോർപറേഷൻ ബാങ്ക്, ആലപ്പുഴ ബ്രാഞ്ചി​െൻറ ഒരു കേസിൽ കടാശ്വാസമായി 2016ൽ സർക്കാർ അനുവദിച്ച 75,000 രൂപയും പലിശയും വരവ് വെക്കാതെ ബാങ്ക് അധിക തുക ഈടാക്കാൻ കോടതി നടപടികൾ സ്വീകരിച്ചതിൽ കമീഷൻ അതൃപ്തി പ്രകടിപ്പിച്ചു. കേസ് പിൻവലിച്ച് വായ്പ കണക്ക് അവസാനിപ്പിക്കാൻ കമീഷൻ നിർദേശിച്ചു. കേരള ഭവന നിർമാണ ബോർഡ് ആലപ്പുഴ ഡിവിഷനിൽനിന്ന് വായ്പ എടുത്ത ഒരു കേസിൽ കടാശ്വാസ തുക ലഭിച്ചിട്ടും ഈട് പ്രമാണം തിരികെ നൽകിയില്ല എന്ന പരാതിയിൽ ആധാരം തിരികെ നൽകാൻ നിർദേശിച്ചു. നിയമ പ്രകാരം കമീഷൻ നൽകിയ ഉത്തരവ് പാലിച്ചില്ലെങ്കിൽ പലിശ സഹിതം കടാശ്വാസമായി വാങ്ങിയ തുക സർക്കാറിന് തിരിച്ചടക്കാൻ ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. 30 പുതിയ പരാതി കമീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ടു. ജില്ല സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ, ജോയൻറ് ഡയറക്ടർ, വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാത്കൃത ബാങ്കുകളുടെയും മാനേജർമാർ, പരാതി സമർപ്പിച്ച അപേക്ഷകർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.