കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം കൊച്ചിയില്‍

കൊച്ചി: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ)സംസ്ഥാന സമ്മേളനം ബുധനാഴ്ച മുതല്‍ നാലുദിവസങ്ങളിൽ കൊച്ചിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 'മതനിരപേക്ഷ വിദ്യാഭ്യാസം മാതൃകയാകുന്ന കേരളം' എന്നതാണ് സമ്മേളനത്തി​െൻറ മുദ്രാവാക്യം. ബുധനാഴ്ച വൈകീട്ട് അഞ്ചിന് കലൂര്‍ എ.ജെ ഹാളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് കെ.ജെ. ഹരികുമാര്‍ അധ്യക്ഷത വഹിക്കും. എട്ടിന് പ്രതിനിധി സമ്മേളനം, സാംസ്‌കാരിക പ്രഭാഷണം, സര്‍ഗസംഗമം എന്നിവ നടക്കും. ഒമ്പതിന് രാവിലെ 11ന് ട്രേഡ് യൂനിയന്‍ സൗഹൃദസമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന വനിതസമ്മേളനം വീണ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് മറൈന്‍ഡ്രൈവില്‍നിന്ന് ആരംഭിക്കുന്ന പ്രകടനത്തില്‍ നിരവധി അധ്യാപകര്‍ പങ്കെടുക്കും. തുടര്‍ന്ന് രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം വൈകീട്ട് അഞ്ചിന് ഹിമാചല്‍പ്രദേശ് എം.എല്‍.എ രാഗേഷ് സിംഗ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പങ്കെടുക്കും. പത്തിന് രാവിലെ 11ന് നടക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഉച്ചക്കുശേഷം യാത്രയയപ്പ് സമ്മേളനവും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറി കെ.സി. ഹരികൃഷ്ണന്‍, ടി.വി. പീറ്റര്‍, കെ.വി. ബെന്നി, ജോര്‍ജ് ബാസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.