അപേക്ഷ തീയതി കോട്ടയം: 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ., എം.എസ്സി., എം.കോം., എം.സി.ജെ., എം.എസ്.ഡബ്ല്യു, എം.ടി.എ (2016 അഡ്മിഷൻ) പരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാർഥികളുടെ അപേക്ഷ പിഴയില്ലാതെ ഫെബ്രുവരി എട്ടുവരെയും 50 രൂപ പിഴയോടെ ഒമ്പതുവരെയും 500 രൂപ സൂപ്പർ ഫൈനോടെ 12വരെയും സ്വീകരിക്കും. അപേക്ഷ ബന്ധപ്പെട്ട പരീക്ഷവിഭാഗം അസിസ്റ്റൻറ് രജിസ്ട്രാർക്ക് സമർപ്പിക്കണം. ഇേൻറണൽ മാർക്കുകൾ പരീക്ഷ ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ അപ്ലോഡ് ചെയ്യണം. ബി.ടെക് കോഴ്സിൽ വിജയിക്കാത്ത തിയറി പേപ്പറുകളുടെ ഇേൻറണൽ റീ ഡു അപേക്ഷ ഫെബ്രുവരി 15വരെ സ്വീകരിക്കും. എം.ഫിൽ കമ്പ്യൂട്ടർ സയൻസ് പ്രവേശനപരീക്ഷ സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ 2017--18ൽ എം.ഫിൽ കമ്പ്യൂട്ടർ സയൻസ് കോഴ്സിന് അപേക്ഷിച്ചവർക്കുള്ള പ്രവേശനപരീക്ഷ ഫെബ്രുവരി 14ന് രാവിലെ 10ന് സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ ബന്ധപ്പെടുക. ഫോൺ: 0481- 2731037. പരീക്ഷഫലം 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ജിയോളജി (റഗുലർ), ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ജിയോളജി (സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 19വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ഓപറേഷൻസ് റിസർച് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 19വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി ബോട്ടണി (സി.എസ്.എസ്. സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 19വരെ അപേക്ഷിക്കാം. 2017 ജൂലൈയിൽ നടത്തിയ ഒന്നാം വർഷ എം.ഫാം (പുതിയ സ്കീം റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് ഫെബ്രുവരി 17വരെ അപേക്ഷിക്കാം. 2017 ഏപ്രിൽ-മേയ് മാസങ്ങളിൽ നടത്തിയ ഒന്നുമുതൽ നാലുവരെ സെമസ്റ്റർ ബി.ടി.എസ്. (ഓഫ് കാമ്പസ്, സി.ബി.സി.എസ്.എസ് സപ്ലിമെൻററി), ഒന്നുമുതൽ ആറുവരെ സെമസ്റ്റർ(മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 17 വരെ അപേക്ഷിക്കാം. 2017 ഏപ്രിൽ-മേയ് മാസങ്ങളിൽ നടത്തിയ ഒന്നുമുതൽ നാലുവരെ സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (ഓഫ് കാമ്പസ് സി.ബി.സി.എസ്.എസ് സപ്ലിമെൻററി) ഒന്നുമുതൽ ആറുവരെ സെമസ്റ്റർ (പ്രീ സി.ബി.സി.എസ്.എസ് സപ്ലിമെൻററി, മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 17വരെ അപേക്ഷിക്കാം. 2017 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ബി.എ, ബി.ബി.എം, ബി.സി.എ (സി.ബി.സി.എസ്.എസ് സപ്ലിമെൻററി/ഇംപ്രൂവ്മെൻറ്/മേഴ്സി ചാൻസ് - 2013 അഡ്മിഷനുമുമ്പ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 19വരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ സംസ്കൃതം സ്പെഷൽ സാഹിത്യ, വേദാന്ത, വ്യാകരണ, ന്യായ (റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 19വരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ മലയാളം, ഹിന്ദി (സി.എസ്.എസ് റഗുലർ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 19വരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ്, ചരിത്രം (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 19വരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.കോം (സി.എസ്.എസ് റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 20വരെ അപേക്ഷിക്കാം. 2017 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (സി.എസ്.എസ് റഗുലർ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫെബ്രുവരി 20വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.