മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ നൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മത്സരപരീക്ഷ കേന്ദ്രം മൂവാറ്റുപുഴയില്‍ അനുവദിക്കണമെന്ന് പെരുമറ്റം എജുക്കേഷന്‍ ആൻഡ് കള്‍ചറല്‍ എഫോര്‍ട്ട് വാര്‍ഷിക പൊതുയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിലവില്‍ എറണാകുളം ജില്ലക്കുവേണ്ടിയുള്ള പരീക്ഷ സെൻറര്‍ ആലുവയിലാണ് പ്രവര്‍ത്തിക്കുന്നത്. മൂവാറ്റുപുഴ, കോതമംഗലം, പിറവം, കൂത്താട്ടുകുളം തുടങ്ങിയ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഉദ്യോഗാർഥികള്‍ക്ക് ഇവിടെ എത്തിച്ചേരുക പ്രയാസമാണ്. മുസ്ലിം, ക്രിസ്ത്യന്‍ നൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ തിങ്ങിപ്പാര്‍കുന്ന പ്രദേശത്ത് സബ്സെൻറര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, എല്‍ദോ എബ്രഹാം എം.എല്‍.എ, ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി ഭാരവാഹികളായ ഡോ. മുഹമ്മദ് ബഷീര്‍, കെ.എം. സലീം എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.