കൂരിക്കാവ്-പാലമൂട്ടിത്താഴം റോഡ് നവീകരണത്തിന് തുടക്കം മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡിലെ കൂരിക്കാവ് പാലമൂട്ടിത്താഴം റോഡിന് ശാപമോക്ഷമാകുന്നു. റോഡ് നവീകരണത്തിന് ജില്ല പഞ്ചായത്തില്‍നിന്ന് എട്ടുലക്ഷം അനുവദിച്ചതോടെയാണ് വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡ് നവീകരണത്തിന് വഴിയൊരുങ്ങിയത്. അമ്പലംപടി-വീട്ടൂര്‍ റോഡിനെയും പേഴക്കാപ്പിള്ളി-കൂരിക്കാവ് റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡിലെ വാഴപ്പിള്ളി-മുടവൂര്‍ ബ്രാഞ്ച് കനാലിന് കുറുകെയുള്ള പാലത്തിെൻറ നിർമാണവും ഇതോടൊപ്പം നടക്കും. റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ കൂരിക്കാവ്, മുടവൂര്‍ പ്രദേശത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ പായിപ്ര കവലയില്‍ എത്തിച്ചേരാനാകും. പാലത്തിെൻറ നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ നിർവഹിച്ചു. വാര്‍ഡ് അംഗം ആമിന മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.എം. നവാസ്, മുഹമ്മദ് മൂലയില്‍, നൗഷാദ് മൈതീന്‍, അനില്‍ കൂരിക്കാവ്, കാദര്‍ പാലക്കോട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.