സി.പി.​െഎ എറണാകുളം ജില്ല സെക്രട്ടറിയായി പി. രാജു തുടരും

കൊച്ചി: . ഇത് രണ്ടാം തവണയാണ് മുൻ എം.എൽ.എകൂടിയായ രാജു സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 51 അംഗ ജില്ല കൗൺസിലിലേക്ക് മത്സരം നടന്നു. എന്നാൽ, ഒൗദ്യോഗിക പാനലിനെതിരെ മത്സരിച്ച ആരും വിജയിച്ചില്ല. സെക്രട്ടറി തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു. ജില്ല കൗൺസിലിലേക്ക് ഒൗദ്യോഗിക പാനലിനെതിരെ എട്ടുപേരാണ് മത്സരരംഗത്തെത്തിയത്. ഇതിൽ രണ്ടുപേർ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​െൻറ അഭ്യർഥനയെത്തുടർന്ന് പിന്മാറി. എ.കെ. സുരേഷ്, ഇ.എം. സുനിൽകുമാർ, ടി.എ. നവാസ്, എം.ജി. ഡിക്സൺ, പി.ഡി. വർഗീസ്, രാജേഷ കാവുങ്കൽ എന്നിവരാണ് മത്സരരംഗത്ത് ഉറച്ചുനിന്നത്. ഞായറാഴ്ച രാത്രി ഒമ്പതോടെ ആരംഭിച്ച വോെട്ടടുപ്പും സെക്രട്ടറി തെരഞ്ഞെടുപ്പും തിങ്കളാഴ്്ച രാവിലെ എട്ടിനാണ് പൂർത്തിയായത്. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ടി. പുരുഷോത്തമനായിരുന്നു വരണാധികാരി. വോെട്ടടുപ്പിൽ മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ മകൾ ശാരദ മോഹനാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. 48ാമനായാണ് ജില്ല സെക്രട്ടറി ജില്ല കൗൺസിലിൽ എത്തിയത്. 409 വോട്ടിൽ 11 എണ്ണം അസാധുവായി. സി.പി.എമ്മിൽനിന്ന് സി.പി.െഎയിൽ എത്തിയ ടി. രഘുവരൻ, എം.ഡി. ആൻറണി എന്നിവരും ഒൗദ്യോഗിക പാനലിൽ ഉൾപ്പെട്ട് ജില്ല കൗൺസിലിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ പറവൂരിൽ നടന്ന സമ്മേളനത്തിൽ ഒൗദ്യോഗികപക്ഷ സ്ഥാനാർഥിക്കെതിരെ മത്സരിച്ചാണ് പി. രാജു സെക്രട്ടറിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.