കൊച്ചി: കൊച്ചി, തൃശൂർ പാസ്പോര്‍ട്ട് സേവകേന്ദ്രങ്ങളില് 10ന് പാസ്പോര്‍ട്ട് മേള സംഘടിപ്പിക്കുന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നും ലക്ഷദ്വീപില്‍നിന്നുമുള്ള അപേക്ഷകര്‍ക്ക് മേളയില്‍ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപ്പോയിൻമെൻറ് എടുത്ത ശേഷം അപേക്ഷ റഫറന്‍സ് നമ്പറും ആവശ്യമായ രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അനുവദിക്കപ്പെട്ട സമയത്ത് അപേക്ഷകര്‍ പാസ്പോര്‍ട്ട് സേവ കേന്ദ്രത്തിലെത്തണം. തൽക്കാല്‍ അപേക്ഷകള്‍ പരിഗണിക്കില്ല. വിവരങ്ങള്‍ക്ക് www.passportindia.gov.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.