തൊട്ടിലിൽ ഉറങ്ങിക്കിടന്ന കുട്ടിയെ മുറ്റത്ത് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

മൂവാറ്റുപുഴ: പല്ലാരിമംഗലം പുലിക്കുന്നേപ്പടിയിൽ തൊട്ടിലിൽ ഉറങ്ങിക്കിടന്ന മൂന്നുമാസം പ്രായമുള്ള കുട്ടിയെ മുറ്റത്ത് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ ഉറക്കിക്കിടത്തിയ ശേഷം അടുക്കളയിലേക്ക് പോയ മാതാവ് തിരികെ വന്നപ്പോൾ കുട്ടിയെ തൊട്ടിലിൽ കാണാതെവരുകയും വീടിന് ചുറ്റും അന്വേഷിക്കുന്നതിനിടെ മുറ്റത്ത് കിടത്തിയ നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. വീട്ടുമുറ്റത്ത് മറ്റൊരു ഭാഗത്ത് നിന്ന മുത്തശ്ശിയും കുഞ്ഞിനെ എടുത്തില്ലെന്നറിഞ്ഞതോടെ നാട്ടുകാർ ഒന്നടങ്കം കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള സംഘത്തി​െൻറ ശ്രമമാണെന്ന നിഗമനത്തിൽ തിരച്ചിൽ ആരംഭിച്ചു. കുഞ്ഞ് കരഞ്ഞപ്പോൾ ഉപേക്ഷിച്ചു പോയതാകാമെന്നാണ് നാട്ടുകാരുടെ പക്ഷം. സമീപ പ്രദേശത്ത് ആക്രിസാധനങ്ങൾ വാങ്ങാനെത്തിയ തമിഴ് യുവതിയെ സംശയിച്ച് നാട്ടുകാരും പൊലീസും ചോദ്യം ചെയ്തെങ്കിലും അവർ നിരപരാധിത്വം അറിയിച്ചതായി പൊലീസ് പറഞ്ഞു. 15 വർഷമായി കുടുംബമായി ഇവിടെ താമസമാക്കിയ ഇവർ പതിവായി ആക്രിസാധനങ്ങൾ വാങ്ങാനെത്താറുണ്ടെന്നും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞതോടെ ഇവരെ വിട്ടയക്കുകയായിരുന്നു. ദുരൂഹത പരിഹരിക്കാൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോത്താനിക്കാട് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.