കോതമംഗലം: പെരിയാർ വാലി ഹൈ ലെവൽ കനാലിൽ ദുരൂഹ സാഹചര്യത്തിൽ ബൈക്ക് കണ്ടെത്തി. ഇരുമലപ്പടി-മേതല റോഡിൽ അംഗൻവാടിക്ക് സമീപം ഞായറാഴ്ച രാവിലെയാണ് നാട്ടുകാർ ബൈക്ക് കണ്ടത്. കെ.എൽ -7 എ.ടി 1958 നമ്പർ ബൈക്കാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടത്. കോതമംഗലം പൊലീസ് എത്തി ബൈക്ക് കരക്കെത്തിച്ചു. പറവൂർ സ്വദേശിയുടെ പേരിലാണ് ബൈക്ക് രജിസ്ട്രേഷൻ. കൈമാറ്റം ചെയ്യപ്പെട്ടതോ മോഷ്ടിച്ചേതാ ആകാമെന്ന് സംശയിക്കുന്നു. കാറും പിക്-അപ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് കോതമംഗലം: കൊച്ചി-- മധുര ദേശീയപാതയിൽ നെല്ലിമറ്റം കോളനിപ്പടിക്ക് സമീപം കാറും പിക്-അപ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കലാഗ്രഹത്തിന് മുന്നിലെ വളവിൽ ഞായറാഴ്ച പുലർച്ചക്ക് 2.30ഒാടെയാണ് അപകടം. വിനോദയാത്ര സംഘം സഞ്ചരിച്ച ആഡംബര കാറും മൂവാറ്റുപുഴയിൽനിന്ന് അടിമാലിയിലേക്ക് മീൻ കയറ്റിവന്ന പിക്-അപ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആലുവ മാറമ്പിള്ളി സ്വദേശികളായ അബൂബക്കർ (53), ജമാൽ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായ ഭാഗത്ത് ദേശീയ പാതയിൽ കൊടുംവളവാണ്. അപകടത്തിൽപെട്ട ഇരു വാഹനങ്ങളുെടയും മുൻവശം പൂർണമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.