തനിച്ച് താമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു

മരട്: കുണ്ടന്നൂരിൽ . ലെ -മെറിഡിയൻ ഹോട്ടലിന് സമീപം കുമ്പളാറ വീട്ടിൽ മോളിയെ (52) ആക്രമിച്ചാണ് ഏഴ് പവനും 2000 രൂപയും കവർന്നത്. ഞായറാഴ്ച പുലർച്ച 4.30ഒാടെയായിരുന്നു സംഭവം. മോഷ്ടാവി​െൻറ ആക്രമണത്തിൽ മോളിയുടെ കഴുത്തിനും ചുണ്ടിനും പരിക്കേറ്റു. കിടപ്പുമുറിയിൽ ആരോ ലൈറ്റിട്ടതോടെയാണ് മോളി ഉണർന്നത്. കണ്ണ് തുറന്നപ്പോൾ മുഖം മറച്ച് ഒരാൾ നിൽക്കുന്നത് കണ്ടു. ഒച്ചവെക്കാൻ ശ്രമിച്ച മോളിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തടിച്ച് മോഷ്ടാവ് ഭീഷണിപ്പെടുത്തി. ഒരുപവ​െൻറ മാല പൊട്ടിച്ചെടുത്തു. മാലയിൽ മോളിയും പിടിത്തമിട്ടതിനാൽ പകുതിയെ മോഷ്ടാവിന് ലഭിച്ചുള്ളൂ. അടുക്കള വാതിലിലൂടെ പുറത്ത് കടന്ന മോഷ്ടാവ് സമീപത്തെ ഒഴിഞ്ഞ പറമ്പിലൂടെ ദേശീയപാതയിലേക്ക് കടന്നു. ഉടൻ മോളി മരടിൽ താമസിക്കുന്ന മകളെ വിവരമറിയിച്ചു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. പരിശോധനയിലാണ് ആറര പവനും മേശപ്പുറത്തെ പഴ്സിൽനിന്ന് 2000 രൂപയും നഷ്ടപ്പെട്ടതായി അറിയുന്നത്. സ്റ്റോർ റൂമിൽ പ്രവർത്തിപ്പിക്കാതെ െവച്ചിരുന്ന ഫ്രിഡ്ജിനകത്ത് തുണിയോടൊപ്പം സൂക്ഷിച്ചിരുന്ന കാൽ പവൻ വീതമുള്ള നാല് മോതിരങ്ങളും നാലര പവ​െൻറ മാലയും നഷ്ടപ്പെട്ടിട്ടുണ്ട്. അഞ്ചുവർഷം മുമ്പ് കണ്ണാടിക്കാട്ട് നടന്ന അപകടത്തിൽ മോളിയുടെ ഭർത്താവ് സേവ്യർ മരിച്ചിരുന്നു. ഒരുവർഷം മുമ്പ് ഏകമകൾ സിയയെ വിവാഹം കഴിച്ചയച്ചതോടെ മോളി തനിച്ചാണ് താമസം. രാത്രി ഒമ്പതോടെ വീടിന് പുറത്തിറങ്ങി കുപ്പിയിൽ വെള്ളമെടുത്ത് ഫ്രിഡ്ജിൽ െവച്ച ശേഷമാണ് അടുക്കള വാതിൽ അടച്ചതെന്ന് മോളി പറയുന്നു. ഈ സമയത്താണോ മോഷ്ടാവ് അകത്ത് കടന്നതെന്ന് സംശയമുണ്ട്. അഞ്ചടിയോളം ഉയരവും ഇരുനിറവും ഒത്തവണ്ണമുണ്ട് മോഷ്ടാവിനെന്ന് മോളി പറഞ്ഞു. രണ്ട് കറുത്ത ചെരിപ്പുകൾ പിൻവശത്ത് ബർമുടക്കിടയിലൂടെ തിരുകി വെച്ചിരുന്നു. മരട് പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.