ഫിഷറീസ്​ ഉദ്യോഗസ്ഥരെ മർദിച്ചെന്നത്​ കെട്ടുകഥയെന്ന്​; ഇന്ന് മുനമ്പം ഹാർബർ അടച്ച്‌ സമരം

പറവൂർ: വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി ബോട്ടുടമകളും തൊഴിലാളികളും ചേർന്ന് ഉദ്യോഗസ്ഥരെ മർദിച്ചെന്നത് കെട്ടുകഥയാണെന്നും ഇത് വിശ്വസിച്ച് വൈപ്പിൻ കരയിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും വൈപ്പിൻ-മുനമ്പം മത്സ്യമേഖല സംയുക്ത സമിതി. ഇരുനൂറോളം ആളുകളുടെ പേരിൽ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യാൻ പൊലീസ് മത്സ്യത്തൊഴിലാളികളുടെ വീടുകൾ കയറിയിറങ്ങുകയാണ്. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുനമ്പത്ത് ഹാർബറുകൾ മുടക്കി രാവിലെ ഒമ്പതിന് ചെറായിയിലേക്ക് മാർച്ചും തുടർന്ന് പ്രതിഷേധ സമ്മേളനവും നടത്തുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞദിവസം ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടിയ ഫെർണാണ്ടോ, അഭിഷിക്തൻ എന്നീ ബോട്ടുകൾ വളത്തിനുള്ള െചറുമത്സ്യം പിടിക്കാൻ പോയതല്ല. മത്സ്യം ഉണ്ടെന്ന് സംശയിച്ചാണ് പുലർച്ച 1.30ഒാടെ മുനമ്പം ഹാർബറിൽനിന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ ബോട്ടുകൾ പിടിച്ചെടുത്തത്. നടപടിക്രമങ്ങൾ പാലിക്കാതെ കയർ മുറിച്ചാണ് ബോട്ടുകൾ കൊണ്ടുപോയത്. ചെറുമത്സ്യങ്ങളിെല്ലന്ന് ബോധ്യപ്പെടുത്താനാണ് തൊഴിലാളികൾ ഫിഷറീസ് സ്റ്റേഷനിൽ ചെന്നത്. കാര്യങ്ങൾ ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ ക്ഷമാപണത്തോടെ ബോട്ടുകൾ വിട്ടുതരുകയായിരുന്നു. ഇതി​െൻറ വിഡിയോ ദൃശ്യങ്ങളുണ്ട്. ഉദ്യോഗസ്ഥരെ ആക്രമിക്കുകയോ ഫർണിച്ചർ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. തൊഴിലാളികൾ മടങ്ങിയ ശേഷം ബാഹ്യ പ്രേരണയാൽ ഉദ്യോഗസ്ഥർ സ്വയം ഫർണിച്ചർ നശിപ്പിക്കുകയായിരുന്നു. ചെറുമത്സ്യങ്ങളെ പിടിക്കരുതെന്ന തീരുമാനം ലംഘിക്കുന്നവരെ പിന്തുണക്കുന്നില്ല. എന്നാൽ, കുളച്ചൽ ഭാഗത്തുനിന്നുള്ള ബോട്ടുകൾ വളത്തിനായി ചെറുമത്സ്യങ്ങളെ പിടിക്കുന്നുണ്ട്. ഇവരുടെ സ്വാർഥതാൽപര്യം സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണ്. ഏകപക്ഷീയ നടപടികളുമായി മുന്നോട്ടുപോയാൽ മത്സ്യമേഖലയിലെ മുഴുവൻ തൊഴിലാളികളെയും യോജിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.